
തിരുവനന്തപുരം: വേണുഗോപാലൻ നായരുടെ ആത്മഹത്യയെത്തുടർന്ന് ബിജെപി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താലിൽ വലഞ്ഞവർക്ക് ഭക്ഷണമൂട്ടി ഡിവൈഎഫ്‌ഐയുടെ മാതൃക. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാത്രം ബിജെപി നടത്തിയ ഹർത്താലിൽ വലഞ്ഞ ഐഎഫ്എഫ്‌കെ പ്രതിനിധികൾക്ക് ഭക്ഷണം നൽകിയ ഡിവൈഎഫ്‌ഐയുടെ പ്രവൃത്തി വലിയ തോതിൽ അഭിനന്ദനം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് സംസ്ഥാനവ്യാപകമായി ബിജെപി പ്രഖ്യാപിച്ച ഹർത്താലിൽ വലഞ്ഞവർക്ക് ഡിവൈഎഫ്‌ഐ ഭക്ഷണമൊരുക്കിയത്.
വിവിധ ജില്ലാ കേന്ദ്രങ്ങളിലാണ് ഡിവൈഎഫ്‌ഐ ഭക്ഷണ സൗകര്യം ഏർപ്പാടാക്കിയത്. അയ്യപ്പ ഭക്തരെ തടയില്ലെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇവർക്ക് ഭക്ഷണം ലഭ്യമായിരുന്നില്ല. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശ പ്രകാരമായിരുന്നു ജില്ലാ കേന്ദ്രങ്ങളിൽ ഭക്ഷണവും വെള്ളവും പ്രവർത്തകർ എത്തിച്ചത്. അന്യ സംസ്ഥാനത്ത് നിന്നെത്തിയടക്കമുള്ള അയ്യപ്പഭക്തർക്ക് ഡിവൈഎഫ്‌ഐയുടെ ഭക്ഷണവിതരണം സഹായമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam