
കോഴിക്കോട്: ഡിവൈഎഫ്ഐ ഭാരവാഹികളുടെ കാര്യത്തില്‍ 37 വയസ് പ്രായപരിധി കര്‍ശനമായി നടപ്പാക്കേണ്ടെന്ന് സിപിഎം നിര്‍ദ്ദേശം. കോഴിക്കോട്ട് തുടങ്ങുന്ന സമ്മേളനത്തില്‍ നിലവിലുളള പ്രധാന ഭാരവാഹികളൊക്കെ മാറുമെങ്കിലും, 37 വയസ്സ് പിന്നിട്ട എ എ റഹീമിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന.
37 വയസ്സ് കഴിഞ്ഞവരെ പൂര്‍ണ്ണമായും ഭാരവാഹിസ്ഥാനത്ത് നിന്ന് നീക്കാനായിരുന്നു തീരുമാനം. അതനുസരിച്ച് സെക്രട്ടറി എം സ്വരാജ്, പ്രസിഡണ്ട് എ എന്‍ ഷംസീര്‍ എന്നിവര്‍ സ്ഥാനമൊഴിയും. 40ലേറെ സംസ്ഥാന കമ്മറ്റിയംഗങ്ങളും സഹഭാരവാഹികളും 37 പിന്നിട്ടവരാണ്. എല്ലാവരെയും ഒറ്റയടിക്ക് ഒഴിവാക്കിയാല്‍ പ്രതിസന്ധി ഉണ്ടാകുമെന്ന് ഭയന്നാണ് ചിലര്‍ക്ക് ഇളവ് നല്‍കുന്നത്. എ എ റഹീമാണ് ഇത്തരത്തില്‍ ഇളവ് കിട്ടിയാല്‍ ഭാരവാഹിത്വം പ്രതീക്ഷിക്കുന്ന പ്രമുഖന്‍.
കോഴിക്കോട് നിന്നുള്ള എസ് കെ സജീഷിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. വികെ സനോജ് , എം വിജിന്‍ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെടുന്നത് എ എ റഹീം, നിതിന്‍ കണിച്ചേരി തുടങ്ങിയവരെ വെട്ടാനാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
നേതൃത്വത്തിനെതിരെ ചില ജില്ലാ സമ്മേളനങ്ങളിലുയര്‍ന്ന വിമര്‍ശനം സംസ്ഥാന സമ്മേളനത്തില്‍ ആവര്‍ത്തിച്ചേക്കും. എം സ്വരാജ് , ചിന്ത ജെറോം എന്നിവര്‍ക്കെതിരായിരുന്നു വിമര്‍ശനം. പാലക്കാട്ടെ ജില്ലാ കമ്മിറ്റിയംഗമായ പെണ്‍കുട്ടി പി ശശി എം എല്‍എയ്ക്കെതിരെ നല്‍കിയ പരാതിയില്‍ ഡിവൈഎഫ്ഐ നേതൃത്വം സ്വീകരിച്ച നിലപാടും തര്‍ക്കവിഷയമാകും.
വൈകിട്ട് ദീപശിഖാ-കൊടിമര ജാഥകള്‍ സംഗമിക്കുന്നതോടെ കോഴിക്കോട് കടപ്പുറത്ത് സമ്മേളനത്തിന് പതാക ഉയര്‍ത്തും. നവംബര്‍ 12, 13, 14 തീയതികളിലാണ് പ്രതിനിധി സമ്മേളനം. 623 പ്രതിനിധികളില്‍ 5 ട്രാന്‍സ്‍ജെന്‍ററുകളാണ് എന്ന പ്രത്യേകതയുണ്ട്. 14ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. അന്ന് വൈകിട്ട് പിണറായി വിജയന്‍ പങ്കെടുക്കുന്ന കൂറ്റന്‍ റാലിയോടെ സമ്മേളനം സമാപിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam