ആലപ്പുഴയില്‍ മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

Published : Aug 05, 2017, 10:57 PM ISTUpdated : Oct 04, 2018, 07:08 PM IST
ആലപ്പുഴയില്‍ മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

Synopsis

ആലപ്പുഴ: ആലപ്പുഴ കരീലക്കുളങ്ങരയില്‍ മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കരീലക്കുളങ്ങര സ്വദേശിയും ഡിവൈഎഫ്‌ഐ മേഖലാ മുന്‍ സെക്രട്ടറിയുമായ ഷാനിനാണ് വെട്ടേറ്റത്. ഷാനിന്റെ രണ്ട് വിരലുകള്‍ക്ക് സാരമായി പരിക്കേറ്റു. പുറത്തും വെട്ടേറ്റിട്ടുണ്ട്.

കായംകുളത്തെ ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗം എംഎ അലിയാര്‍ക്കെതിരെ നോട്ടീസ് പ്രചരണം നടത്തിയതിന് ഷാനിനെ ഡിവൈഎഫ്‌ഐയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരൻ; ഡി സുരേന്ദ്രൻ നായർക്ക് പിന്നിൽ കോൺ​ഗ്രസെന്ന് ബിജെപി, തോൽവി ഭയന്നാണെന്ന് സുരേന്ദ്രൻ
ഊർജ പ്രതിസന്ധി; പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യരുത്, ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രം