ഫസല്‍ വധം; പുതിയ കണ്ടെത്തലുകള്‍ക്ക് ശാസ്ത്രീയ തെളിവുണ്ടെന്ന് ഡിവൈഎസ്പി

By Web DeskFirst Published Jun 22, 2017, 2:32 PM IST
Highlights

ഫസൽ വധക്കേസില്‍ പ്രതികരണവുമായി സുബീഷിനെ ചോദ്യം ചെയ്ത ഡി.വൈ.എസ്. പി  സദാനന്ദൻ. കേസിൽ ഉണ്ടായ പുതിയ കണ്ടെത്തലുകൾ 12 വര്‍ഷം നീണ്ട ഗവേഷണങ്ങളുടെയും ഫലമാണെന്നും പോലീസ് കണ്ടെത്തൽ ആർക്കും നിഷേധിക്കാനാവില്ലെന്നും, സത്യം തെളിയുമെന്നും ഡി.വൈ.എസ്. പി പറഞ്ഞു.

പോലീസ് പറഞ്ഞത് തന്നെയാണ് സത്യം. തൂക്കുകയർ തന്നെ ലഭിക്കാവുന്ന കണ്ടെത്തലുകൾ ആണ് അന്വേഷിച്ചു കണ്ടെത്തിയിട്ടുള്ളത്. എല്ലാത്തിനും ശാസ്ത്രീയ തെളിവുകൾ ഉണ്ട്. ഇരകൾക്ക് നീതി ലഭിക്കാൻ നിലവിലെ നീതിന്യായ വ്യവസ്ഥ പര്യാപ്തമാണോ എന്ന് സംശയം ഉളവാക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും പോലീസിനെ കെട്ടിയിട്ട് അടിക്കാമെന്നു ആരും കരുതരുതരുതെന്നും സദാനന്ദന്‍ കണ്ണൂരിൽ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ കണ്ണൂർ ഡിവൈഎസ്പി പറഞ്ഞു.

ഫസലിന്‍റെ കൊലപാതകത്തില്‍ പങ്കെടുത്ത ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സുബീഷ് പൊലീസിന് മുന്നില്‍ നല്‍കിയ കുറ്റസമ്മത മൊഴി അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്‍റെ സഹോദരൻ അബ്ദുൾ സത്താർ നൽകിയ ഹർജി സിബിഐ കോടതി തള്ളിയിരുന്നു.

click me!