ഇ അഹമ്മദിന് പാര്‍ലമെന്റില്‍ വെച്ച് ഹൃദയാഘാതം; നില ഗുരുതരം

Published : Jan 31, 2017, 06:51 AM ISTUpdated : Oct 04, 2018, 07:07 PM IST
ഇ അഹമ്മദിന് പാര്‍ലമെന്റില്‍ വെച്ച് ഹൃദയാഘാതം; നില ഗുരുതരം

Synopsis

ദില്ലി: മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായി ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതി നയപ്രഖ്യാപനം നടത്തുന്നതിനിടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം കുഴഞ്ഞുവീണത്. ഉടനെ അദ്ദേഹത്തെ ദില്ലി ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രവപരിചണ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിചരിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗന്ധി ആശുപത്രിയിലെത്തി അഹമ്മദിനെ സന്ദര്‍ശിച്ചു. കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ഇപ്പോള്‍ ആശുപത്രിയിലുണ്ട്.
 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന
'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം