ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍ നിന്ന് എസ്.എഫ്.ഐ പിന്നോട്ട്

Published : Jan 31, 2017, 06:11 AM ISTUpdated : Oct 05, 2018, 04:04 AM IST
ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍ നിന്ന് എസ്.എഫ്.ഐ പിന്നോട്ട്

Synopsis

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയില്‍ നടക്കുന്ന സമരത്തില്‍ എസ്.എഫ്.ഐ മലക്കം മറിയുന്നു. സമരത്തിലെ പ്രധാന ആവശ്യമായി നേരത്തെ നേതാക്കള്‍ ഉന്നച്ചിരുന്ന, പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യത്തിൽ നിന്നാണ് എസ്എഫ്ഐ പിന്നോട്ട് പോയത്. ലക്ഷ്മി നായര്‍ രാജി വെയ്ക്കേണ്ടതില്ലെന്നാണ് എസ്.എഫ്.ഐയുടെ പുതിയ നിലപാട്. പകരം പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്ന് അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ മാറി നിൽക്കണമെന്ന് മാത്രമാണ് ഇപ്പോഴത്തെ ആവശ്യം. ഇന്ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് എസ്.എഫ്.ഐ നിലപാട് മാറ്റിയത്. 

ലോ അക്കാദമി സമരത്തിലെ എസ്.എഫ്.ഐ ഇടപെടലിനെ കുറിച്ച് നേരത്തെ തന്നെ ആക്ഷേപങ്ങളുണ്ടായിരുന്നു. എന്തിന് വേണ്ടിയാണ് സമരമെന്ന് എസ്.എഫ്.ഐക്ക് പോലും അറിയില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പരിഹസിച്ചിരുന്നു. സമരം പാര്‍ട്ടി ഏറ്റെടുക്കില്ലെന്ന് നേരത്തെ സമരപ്പന്തല്‍ സന്ദര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചു. എന്നാലും ലക്ഷ്മി നായര്‍ രാജിവെയ്ക്കും വരെ സമരം തുടരുമെന്നാണ് എസ്.എഫ്.ഐ നേതാക്കള്‍ കഴിഞ്ഞ ദിവസം വരെയും പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ പൊടുന്നനെ നിലപാട് മാറ്റുകയായിരുന്നു

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ