ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകൾ ഉടന്‍ പരിഹരിക്കും: ഇ ചന്ദ്രശേഖരൻ

Published : Dec 28, 2018, 01:00 PM IST
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകൾ ഉടന്‍ പരിഹരിക്കും: ഇ ചന്ദ്രശേഖരൻ

Synopsis

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകൾ പരിഹരിക്കുന്നതിന് സർക്കാർ വേഗത്തിലുള്ള നടപടികൾ നടത്തിവരികയാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ.

കോട്ടയം: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകൾ പരിഹരിക്കുന്നതിന് സർക്കാർ വേഗത്തിലുള്ള നടപടികൾ നടത്തിവരികയാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. എല്‍ഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതുവരെ എൺപത്തിയയ്യായിരം പട്ടയങ്ങൾ വിതരണം ചെയ്തു.

സർക്കാർ അഞ്ച് വർഷ പൂർത്തിയാക്കുമ്പോൾ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്നും മന്ത്രി അറിയിച്ചു. കോട്ടയത്ത് ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയിൽ 212 പട്ടയങ്ങൾ വിതരണം ചെയ്തു.  ജോസ് കെ മാണി എം പി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ ജയരാജ് എന്നിവർ പങ്കെടുത്തു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി
പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ