ഋഷിരാജ് സിംഗിന്‍റെ വിവാദ പ്രസ്താവനയ്‍ക്കെതിരെ ഇ പി ജയരാജന്‍

Published : Aug 15, 2016, 07:09 AM ISTUpdated : Oct 05, 2018, 03:40 AM IST
ഋഷിരാജ് സിംഗിന്‍റെ വിവാദ പ്രസ്താവനയ്‍ക്കെതിരെ ഇ പി ജയരാജന്‍

Synopsis

പെണ്‍കുട്ടികളെ 14 സെക്കന്‍റ് തുറിച്ച് നോക്കിയാല്‍ കേസെടുക്കാമെന്ന ഋഷിരാജ് സിംഗിന്‍റെ പ്രസ്താവനയ്‌ക്ക് എതിരെ മന്ത്രി ഇ പി ജയരാജന്‍. എക്‌സൈസ് കമ്മിഷണറുടെ  പ്രസ്താവന കേള്‍ക്കുന്നവര്‍ക്ക് അരോചകമാണ്. ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥികളുടെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു എക്‌സൈസ് കമ്മിഷണറുടെ വിവാദ പ്രസ്താവന. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ചുമതലയില്ലാത്ത വകുപ്പിന്‍റെ കാര്യത്തിലാണ് ഋഷിരാജ് സിംഗ് ഇടപെടുന്നതെന്നും ഇല്ലാത്ത നിയമമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് ആരോപണം. ഇക്കാര്യം വകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

കേരളത്തില്‍ പെണ്‍വാണിഭം കൂടുന്നെന്ന എക്‌സൈസ് കമ്മീഷണറുടെ അഭിപ്രായം തെറ്റാണെന്നും ജയരാജന്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളിൽ തടഞ്ഞ സംഭവം; ഇടപ്പെട്ട് ഹൈക്കോടതി, പൊലീസ് സംരക്ഷണം നൽകാൻ നിർദേശം
യോ​ഗി ആദിത്യനാഥിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ കേസ്