ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന് ഇ.പി. ജയരാജന്‍

Published : Sep 21, 2018, 03:30 PM IST
ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന് ഇ.പി. ജയരാജന്‍

Synopsis

ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റിനെക്കുറിച്ച് തനിക്ക് വിവരമൊന്നുമില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍. കാര്യങ്ങള്‍ പറയേണ്ടവര്‍ പറയേണ്ട സമയത്ത് പറയുമെന്നും ഇ.പി. ജയരാജന്‍. 

 

തിരുവനന്തപുരം: ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റിനെക്കുറിച്ച് തനിക്ക് വിവരമൊന്നുമില്ലെന്ന് ഇ.പി. ജയരാജന്‍. കാര്യങ്ങള്‍ പറയേണ്ടവര്‍ പറയേണ്ട സമയത്ത് പറയുമെന്നും  ഇ.പി. ജയരാജന്‍. 

അതേസമയം ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാനുളള നടപടികള്‍ തുടങ്ങി. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. അറസ്റ്റ് വിവരം അറിയിച്ച് അല്‍പസമയത്തിനകം കോട്ടയം എസ്പി മാധ്യമങ്ങളെ കാണും. ഫ്രാങ്കോ മുളയ്ക്കലിനുള്ള അറസ്റ്റിനുള്ള നടപടിക്രമങ്ങള്‍ പൊലീസ് തുടങ്ങിക്കഴിഞ്ഞു.  

അറസ്റ്റ് അനിവാര്യമെന്ന് ബിഷപ്പിനെ അനൗദ്യോഗികമായി അറിയിച്ചു, വൈക്കം ഡിവൈ എസ് പിയാണ് ഇക്കാര്യം ബിഷപ്പിനോട് പറഞ്ഞത്. റിമാന്‍റ് റിപ്പോർട്ടും ഉടൻ തയാറാക്കും. എസ്കോർട്ട് വാഹനം എത്താനും പൊലീസ് നിർദേശം നല്‍കിയിട്ടുണ്ട്. ഫ്രാങ്കോയെ  അറസ്റ്റ് ചെയ്യുമെന്ന് പഞ്ചാബ് പൊലീസിനെയും പഞ്ചാബിലുള്ള അഭിഭാഷകനെയും പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം, സാംബയിൽ പാക് ഡ്രോണ്‍; ഇന്ത്യ തിരിച്ചടിച്ചതോടെ തിരികെ പോയി
സുകുമാരന്‍ നായരുടെ വമ്പൻ പ്രഖ്യാപനം, 'വെള്ളാപ്പള്ളി ആവശ്യപ്പെട്ടാൽ ചർച്ചക്ക് തയ്യാർ'; വീണ്ടും എൻഎസ്എസ്-എസ്എൻഡിപി ഐക്യം? 'കാർ യാത്ര വിവാദം ഭൂഷണമല്ല'