സമരത്തെ ചോദ്യം ചെയ്യാനാകില്ല; കോടിയേരിയെ തള്ളി മേഴ്സിക്കുട്ടിയമ്മയും

By Web TeamFirst Published Sep 21, 2018, 1:23 PM IST
Highlights

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി മേഴ്സിക്കുട്ടിയമ്മയും. കന്യസ്ത്രീകളുടെ സമരത്തിന് പിന്നിൽ വർഗീയ ശക്തികൾ ഉണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി മേഴ്സിക്കുട്ടിയമ്മയും. കന്യസ്ത്രീകളുടെ സമരത്തിന് പിന്നിൽ വർഗീയ ശക്തികൾ ഉണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കന്യാസ്ത്രീകൾക്ക് സമരം ചെയ്യാൻ അവകാശമുണ്ട്. സമരം അവരുടെ അസ്ഥിത്വവുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകളെ കൈകാര്യം ചെയ്യുന്നതല്ല പൗരോഹിത്യം. ജനാധിപത്യ വ്യവസ്ഥയിൽ സമരത്തെ ചോദ്യം ചെയ്യാനാകില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. 

കോടിയേരിയുടെ നിലപാടിനെ തള്ളി  ഇപി ജയരാജനും രംഗത്തെത്തി. കന്യാസ്ത്രീകളുടെ സമരത്തിന് ഒപ്പമാണ് സർക്കാർ. അന്വേഷണം കൃത്യമായ ദിശയിൽ നടക്കുന്നുണ്ട്. തെറ്റ് ചെയ്തവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരും . കോടിയേരിയുടെ നിലപാട് അദ്ദേഹത്തിനോട് ചോദിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം സമരകോലാഹലമാണെന്നും സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചാരണത്തിന്‍റെ ഭാഗമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്. 


 

click me!