
തിരുവനന്തപുരം:നമ്പിനാരായണന് നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കരുണാകരന്‍റെ ഒപ്പമുണ്ടായിരുന്നവര്‍ സൃഷ്ടിച്ചതാണ് ചാരക്കേസെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. അതേസമയം സംസ്ഥാന മന്ത്രിസഭായോഗം ഈ മാസം 19 ന് ചേരുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാര തുകയായ അരക്കോടി രൂപ നല്‍കണമെന്നാണ് സുപ്രീംകോടതി വിധി. നഷ്ടപരിഹാര തുക രണ്ട് മാസത്തിനകം നൽകണം. അന്വേഷണ സമിതിയുടെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.നഷ്ടപരിഹാര തുക കൂട്ടണമെങ്കിൽ നമ്പി നാരായണന് മുന്നോട്ടുപോകാമെന്നും കോടതി വിശദമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam