കാശുണ്ട്; പക്ഷേ നല്‍കാന്‍ നോട്ടില്ല; ഭക്ഷണം കഴിച്ച വിദേശി ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി!

Published : Dec 09, 2016, 10:54 PM ISTUpdated : Oct 05, 2018, 02:18 AM IST
കാശുണ്ട്; പക്ഷേ നല്‍കാന്‍ നോട്ടില്ല; ഭക്ഷണം കഴിച്ച വിദേശി ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി!

Synopsis

വിനോദസഞ്ചാരത്തിന്‍റെ ഭാഗമായി കൊച്ചിയിലാണ് ഇയാള്‍ ആദ്യം എത്തിയത്. രാജ്യാന്തര എ.ടി.എം കാര്‍ഡ് കൈയിലുണ്ടായിരുന്നു. പക്ഷേ പണമെടുക്കാന്‍പോയപ്പോള്‍ കൗണ്ടറുകളെല്ലാം കാലി. വിദേശ കറന്‍സി മാറാന്‍ സ്വകാര്യ ഏജന്‍സികളെ സമീപിച്ചു. പക്ഷേ അതും നടന്നില്ല. അങ്ങനെ കഴിഞ്ഞ രണ്ടുദിവസമായി അര്‍ധ പട്ടിണിയിലായിരുന്നു താനെന്ന് ഇയാള്‍ പറയുന്നു.

കൈയ്യില്‍ അവശേഷിച്ച പണം ഉപയോഗിച്ച് വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇയാള്‍  മൂന്നാറിലത്തിയത്. ഇവിടുള്ള ഏതെങ്കിലും എടിഎം കൗണ്ടറില്‍നിന്ന് പണം ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. വെള്ളം മാത്രം കുടിച്ച് വെള്ളിയാഴ്ച ഉച്ചവരെ പിടിച്ചുനിന്നു. അങ്ങനെയാണ് ഹോട്ടലില്‍ കയറി വയറു നിറയെ ഭക്ഷണം കഴിക്കുന്നത്. കാര്‍ഡ് സ്വീകരിക്കില്ലെന്ന് കയറുമ്പോള്‍ തന്നെ വെയിറ്റര്‍ പറഞ്ഞെങ്കിലും അസഹനീയമായ വിശപ്പ് കാരണം കൈയ്യില്‍ പണമുണ്ടെന്ന് കള്ളം പറയേണ്ടി വുന്നു.  ഒടുവില്‍ ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു ഇയാള്‍. ഓടിച്ചിട്ടു പിടികൂടിയ ഹോട്ടലുകാരോട് ഇയാള്‍ തന്‍റെ കദനകഥ മുഴുവന്‍ തുറന്നു പറഞ്ഞപ്പോള്‍ അലിവുതോന്നി അവര്‍ ഇയാളെ വിട്ടയച്ചു.

മൂന്നാര്‍ ടൗണില്‍ വിവിധ ബാങ്കുകളുടേതായി നിരവധി എ.ടി.എം കൗണ്ടറുകളുണ്ടെങ്കിലും പണമില്ലാത്തിനാല്‍ മിക്കതും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഡിസംബറായതോടെ വിദേശികളടക്കം സഞ്ചാരികളുടെ വരവ് കൂടിയതും പ്രതിസന്ധിക്ക് ഇടയാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം