ലോക്സഭ കടന്ന് സാമ്പത്തികസംവരണബിൽ: ബില്ലിന്‍റെ പൂർണരൂപം ഇവിടെ

Published : Jan 08, 2019, 01:55 PM ISTUpdated : Jan 09, 2019, 10:46 AM IST
ലോക്സഭ കടന്ന് സാമ്പത്തികസംവരണബിൽ: ബില്ലിന്‍റെ പൂർണരൂപം ഇവിടെ

Synopsis

ഇന്നലെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച സാമ്പത്തികസംവരണബില്ല് ലോക്സഭയുടെ മേശപ്പുറത്ത് വച്ചു. ബില്ലിന്‍റെ പൂർണരൂപവും പുറത്തുവന്നിട്ടുണ്ട്. ബിജെപി, കോൺഗ്രസ് എംപിമാർക്ക് സഭയിൽ ഹാജരാകാൻ വിപ്പ് നൽകിയിട്ടുണ്ട്.

ദില്ലി: മുന്നാക്കവിഭാഗങ്ങൾക്ക് 10 ശതമാനം സാമ്പത്തികസംവരണം ഉറപ്പാക്കുന്ന ഭരണഘടനാഭേദഗതി ബില്ല് കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. ബില്ലിന്‍റെ പൂർണരൂപവും പുറത്തു വന്നിട്ടുണ്ട്. 

ബിജെപിയും കോൺഗ്രസും അംഗങ്ങൾക്ക് സഭയിൽ ഹാജരാകാൻ വിപ്പു നല്‍കിയിട്ടുണ്ട്. ഇന്ന് ലോക്സഭയിൽ പാസ്സാക്കിയ ശേഷം നാളെ രാജ്യസഭയിലും കൊണ്ടുവരാനാണ് നീക്കം. ശീതകാലസമ്മേളനം ഇന്ന് അവസാനിക്കേണ്ടതാണ്. ബിൽ പാസ്സാക്കാൻ രാജ്യസഭ നാളെ കൂടി ചേരാനാണ് ധാരണ. പൗരത്വ നിയമഭേദഗതിയും ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. 

പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെത്തിയ ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്സി, ജൈന, ബുദ്ധമത വിശ്വാസികൾക്ക് പൗരത്വം നല്കാനുള്ള വ്യവസ്ഥ നൽകുന്ന ബില്ലും ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. 

സംവരണ ബില്ലിന്‍റെ പൂർണരൂപം ചുവടെ:

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ