പിണറായി വിജയൻ ഹാജരായില്ലെങ്കിൽ നടപടികൾ കടുപ്പിക്കാൻ ഇഡി

Published : Oct 20, 2026, 07:49 AM IST
ED to Toughen Action if Pinarayi Vijayan Fails to Appear

Synopsis

പിണറായി വിജയൻ വെള്ളിയാഴ്ച കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ തുടർനടപടികൾ കടുപ്പിക്കാനൊരുങ്ങി അന്വേഷണസംഘം. ഹാജരായില്ലെങ്കിൽ വീണ്ടും സമൻസ് അയക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും.

തിരുവനന്തപുരം: പിണറായി വിജയൻ വെള്ളിയാഴ്ച കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ തുടർനടപടികൾ കടുപ്പിക്കാനൊരുങ്ങി അന്വേഷണസംഘം. ഹാജരായില്ലെങ്കിൽ വീണ്ടും സമൻസ് അയക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും.

ഇഡിയുടെ സ്പെഷ്യൽ ഡയറക്ടർ, സോണൽ അഡീഷണൽ ഡയറക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ നാളെ കൊച്ചിയിൽ എത്തും. കേസിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഉന്നതതല അവലോകന യോഗവും ചേരും. പിണറായി വിജയനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.

പിണറായി വിജയൻ ഹാജരായില്ലെങ്കിൽ വീണ്ടും സമൻസ് അയക്കാനാണ് ഇഡിയുടെ നീക്കം. തുടർച്ചയായി സമൻസ് നൽകിയിട്ടും ഹാജരാകാത്തപക്ഷം കോടതിയെ സമീപിച്ച് നിയമനടപടികളുമായി ഇ ഡി സംഘം മുന്നോട്ട് പോകും. അതേസമയം, വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ പിണറായി വിജയന്റെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. പിണറായിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചശേഷം മാത്രമേ വീണയെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള തുടർനടപടികൾ സംബന്ധിച്ച് തീരുമാനമുണ്ടാകൂ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായി വിജയൻ ഹാജരായില്ലെങ്കിൽ നടപടികൾ കടുപ്പിക്കാൻ ഇഡി
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്