07:49 AM (IST) Oct 20

Malayalam News Live| പിണറായി വിജയൻ ഹാജരായില്ലെങ്കിൽ നടപടികൾ കടുപ്പിക്കാൻ ഇഡി

പിണറായി വിജയൻ വെള്ളിയാഴ്ച കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ തുടർനടപടികൾ കടുപ്പിക്കാനൊരുങ്ങി അന്വേഷണസംഘം. ഹാജരായില്ലെങ്കിൽ വീണ്ടും സമൻസ് അയക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും.

Read Full Story
07:27 AM (IST) Oct 20

Malayalam News Live| ദുഷ്യന്ത് കുമാർ ഗൗതം സിക്കിം ഗവർണറായി ചുമതലയേറ്റു

അങ്കിത ഭണ്ഡാരി കേസിലെ പ്രതിഷേധങ്ങൾക്കിടെ ദുഷ്യന്ത് കുമാർ ഗൗതം സിക്കിം ഗവർണറായി ചുമതലയേറ്റു. നിയമനം റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും പിന്നോട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് അങ്കിതയുടെ കുടുംബവും പ്രതികരിച്ചു.

07:26 AM (IST) Oct 20

Malayalam News Live| രാവണ നിഗ്രഹം നടത്തി യൂത്ത് കോൺഗ്രസ്

നവരാത്രി ആഘോഷത്തിന് ഇടയിലും ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം വിടാതെ യൂത്ത് കോൺഗ്രസ്. ദില്ലിയിലെ യൂത്ത് കോൺഗ്രസ് ആസ്ഥാനത്ത് പ്രതീകാത്മകമായി ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചാണ് രാവണ നിഗ്രഹം നടത്തിയത്..

07:25 AM (IST) Oct 20

Malayalam News Live| മെഹർ പശ്രീച്ച ഏഷ്യാനെറ്റ് ന്യൂസിനോട്

സൗരവ് ദാസും അശുതോഷ് റാങ്കയും പുറത്തിറങ്ങിയ ശേഷം തുടർസമരപരിപാടികൾ പ്രഖ്യാപിക്കുമെന്ന് സിജെപി പോളിസി ഹെഡ് മെഹർ പശ്രീച്ച ഏഷ്യാനെറ്റ് ന്യൂസിനോട്. ഇരുവരുടെയും മോചനം ബോധപൂർവ്വം വൈകിപ്പിക്കുകയാണ്. നിയമവിരുദ്ധമായ നടപടികളെ നിയമപരമായി ചോദ്യം ചെയ്യുമെന്നും പശ്രീച്ച പറഞ്ഞു.

07:25 AM (IST) Oct 20

Malayalam News Live| യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ചർച്ച നടത്തും. ഉച്ചയ്ക്ക് മുംബൈയിൽ എത്തുന്ന മാർക്കോ റൂബിയോയുമായി വൈകിട്ട് നാല് മണിക്കാവും എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തുക. ഇന്ത്യ- യുഎസ് വ്യാപാര കരാർ ചർച്ചയാകും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 100% വരെ അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കം അമേരിക്ക രണ്ടു മാസത്തേക്ക് മരവിപ്പിച്ചിരുന്നു. ഊർജ്ജ രംഗത്തെ സഹകരണം രണ്ട് രാജ്യങ്ങളും ചർച്ച ചെയ്യും.

07:24 AM (IST) Oct 20

Malayalam News Live| ഇന്ന് മഹാനവമി; ദേവിയുടെ അനുഗ്രഹം തേടി മൂകാംബികയിൽ ഭക്തരുടെ നീണ്ട നിര

ഇന്ന് മഹാനവമി; ദേവിയുടെ അനുഗ്രഹം തേടി മൂകാംബികയിൽ ഭക്തരുടെ നീണ്ട നിര

YouTube video player