പിരമിഡിന്‍റെ മുകളില്‍ ദമ്പതികള്‍ നഗ്നരായി ആലിംഗനം ചെയ്തു; ഈജിപ്ത് അന്വേഷണം ആരംഭിച്ചു

Published : Dec 08, 2018, 05:26 PM ISTUpdated : Dec 08, 2018, 05:37 PM IST
പിരമിഡിന്‍റെ മുകളില്‍ ദമ്പതികള്‍ നഗ്നരായി ആലിംഗനം ചെയ്തു; ഈജിപ്ത് അന്വേഷണം ആരംഭിച്ചു

Synopsis

പിരമിഡിന്‍റെ മുകളിലേക്ക് വലിഞ്ഞ് കയറുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. മുകള്‍ ഭാഗത്ത് എത്തിയ ശേഷം ഇരുവരും നഗ്നരായി ആലിംഗം ചെയ്യുകയായിരുന്നുവെന്നും വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

കെയ്റോ: പിരമിഡിന്‍റെ മുകളില്‍ കയറി നഗ്നരായി ആലിംഗനം ചെയ്ത വിദേശ ദമ്പതികള്‍ക്കെതിരെ ഈജിപ്ത് അന്വേഷണം ആരംഭിച്ചു. ഈജിപ്തിലെ ഗ്രേറ്റ് ഖുഫു പിരമിഡ് ഓഫ് ഗിസയുടെ മുകളില്‍ ഡാനിഷുകാരായ ദമ്പതികള്‍ ആലിംഗനം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ അടക്കം പ്രചരിച്ചതോടയൊണ് ഈജിപ്ത് നടപടി ആരംഭിച്ചിരിക്കുന്നത്.

ആകാശത്ത് തെളിഞ്ഞ നക്ഷത്രങ്ങളും കെയ്റോയും പശ്ചാത്തലമായി ദമ്പതികള്‍ പിരമിഡിന്‍റെ മുകളില്‍ നില്‍ക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. പിരമിഡിന്‍റെ മുകളിലേക്ക് വലിഞ്ഞ് കയറുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. മുകള്‍ ഭാഗത്ത് എത്തിയ ശേഷം ഇരുവരും നഗ്നരായി ആലിംഗനം ചെയ്യുകയായിരുന്നുവെന്നും വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈജിപ്തിലെ പുരാവസ്തു മന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അറ്റോര്‍ണി ജനറല്‍ നേരിട്ട് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡാനിഷ് ഫോട്ടോഗ്രാഫറായ ആന്‍ഡ്രിയാസ് വിഡ് ആണ് യൂട്യൂബില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. പിരമിഡുകള്‍ക്ക് മുകളില്‍ കയറുന്നത് ഈജിപ്തില്‍ കുറ്റകരമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാനിൽ സൗജന്യ സ്റ്റാർലിങ്ക് സേവനം നൽകി സ്പേസ് എക്സ്, ജാമർ വെച്ച് സൈന്യം; പ്രകടനം തുടരൂ, സഹായമെത്തുമെന്ന് പ്രക്ഷോഭകരോട് ട്രംപ്
സൗദിയുടെ പണം, പാകിസ്ഥാന്‍റെ ആണവായുധം, തുര്‍ക്കിയുടെ സൈന്യം; നാറ്റോ മാതൃകയില്‍ ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യത്തിന് ശ്രമമെന്ന് റിപ്പോര്‍ട്ട്