
ബാങ്കോക്ക്: തിരക്കുള്ള തെരുവിലെ ജ്വല്ലറിക്കടയില്‍ നിന്ന് സ്വര്‍ണമാലയുമായി ഓടിരക്ഷപ്പെടാനുള്ള കള്ളന്റെ 'പ്ലാന്‍' പൊളിച്ച് കടയുടമ. സംഭവത്തിന്റെ സിസിടി ദൃശ്യം തായ്‌ലാന്‍ഡില്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ് ഇപ്പോള്‍.
സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയിലേക്ക് കയറിവന്ന യുവാവ് ജീവനക്കാരനോട് നെക്ലേസ് ആവശ്യപ്പെടുന്നു. യുവാവ് ആവശ്യപ്പെട്ട പ്രകാരം ജീവനക്കാരന്‍ നെക്ലേസ് എടുത്തുകൊടുക്കുന്നു. അത് ധരിച്ചുനോക്കിയും അല്‍പനേരം അതിനെ പറ്റി സംസാരിച്ചുമൊക്കെ നിന്ന യുവാവ് തുടര്‍ന്ന് കടയില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിക്കുന്നു. തുടര്‍ന്ന് നടന്നത് കാണുക...
യുവാവ് കടയിലേക്ക് കയറുന്നത് കണ്ട ഉടമയ്ക്ക് അപ്പോഴേ സംശയമുദിച്ചിരുന്നു. അങ്ങനെയാള്‍ ഇയാള്‍ അകത്തേക്ക് കയറിയ ഉടന്‍ ഉടമ വാതില്‍ പൂട്ടിയത്. നെക്ലേസ് തിരിച്ചുനല്‍കിയെങ്കിലും പൊലീസില്‍ പരാതിപ്പെടാന്‍ തന്നെയായിരുന്നു കടയുടമയുടെ തീരുമാനം. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുപത്തിയേഴുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam