
ലൈംഗിക പീഡന വിവരം പുറം ലോകത്തോട് വിളിച്ച് പറഞ്ഞ യുവതിയെ ഈപ്ജിഷ്യൻ സർക്കാർ ജയിലിലടച്ചു. നടിയും ആക്റ്റിവിസ്റ്റുമായ അമൽ ഫാത്തി എന്ന യുവതിയെയാണ് അധികാരികൾ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. സമൂഹമാധ്യമങ്ങളിൽ ഫാത്തി പങ്കുവച്ച 12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് താൻ ലൈംഗിക പീഡിനത്തിന് ഇരയായെന്ന വിവരം വിശദീകരിക്കുന്നത്.
ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുമാണ് ഇത്തരം മോശം അനുഭവം ഉണ്ടായതെന്ന് ഫാത്തി പറഞ്ഞു. ഈപ്ജിത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ അനുദിനം വർദ്ധിച്ചുവരുകയാണ്. ഇത്തരം അക്രമങ്ങളിൽനിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ഫാത്തി പറയുന്നു.
സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ ഫാത്തിയെ തേടി ആദ്യം എത്തിയത് ഈപ്ജിഷ്യൻ പൊലീസാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഫാത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് 140 ദിവസം ഫാത്തി ജയിൽ ഇരുട്ടറകളിൽ കഴിഞ്ഞു. എന്നാൽ ഇതുകൊണ്ടൊന്നും ഫാത്തിക്ക് നേരെയുള്ള സർക്കാരിന്റെ ആക്രമണം അവസാനിച്ചില്ല. രാജ്യത്ത് നിരോധിച്ച യൂത്ത് മൂവ്മെന്റ് സംഘടനയിലെ അംഗമാണ് ഫാത്തിയെന്നും ഇവർക്ക് ഭീകര സംഘടനകളുമായാ ബന്ധമുണ്ടെന്നും സർക്കാർ ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഈജിപ്ഷ്യൻ കോടതി ഫാത്തിക്ക് രണ്ടു വർഷം തടവും 40000 പിഴയും വിധിച്ചു. ഇതിനെതിരെ ഫാത്തി ലോക മനുഷ്യാകവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിന് ഹർജി നൽകി. തുടർന്ന് യുവതിയുടെ ശിക്ഷ താൽകാലികമായി നിർത്തിവയ്ക്കാൻ സംഘടന ഇരക്കിയ പ്രസാഥാവനയിൽ വ്യക്തമാക്കി. എന്നാൽ ശനിയാഴ്ച്ചത്തെ വിധിയിൽ രാജ്യ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതിക്കെതിരെ കുറ്റം ചുമത്തി.
എന്നാൽ ഇത് അനീതിയാണെന്നും പറഞ്ഞ കാര്യങ്ങൾ മുഴുവനും ശരിയാണെന്നും കാട്ടി ഫാത്തിയുടെ ഭർത്താവ് മുഹമ്മദ് ലോറ്റ്ഫി രംഗത്തെത്തി. തെറ്റായ വാർത്തകളൊന്നും പ്രചരിപ്പിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനാവശ്യമായ രേഖകൾ നൽകിയിട്ടുണ്ടെന്നും ലോറ്റ്ഫി പറഞ്ഞു. ഒരു സ്ത്രീ ലൈംഗിക പീഡനത്തിനിരയാവുകയും അത് തുറന്നു പറയുകയും ചെയ്തതിന് രണ്ട് വർഷം ശിക്ഷയ്ക്ക് വിധിക്കുകയാണ് ചെയ്തിരിക്കുന്നത്. നിങ്ങൾ ജയിലിൽ പോകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, എല്ലാ സ്ത്രീകളും തങ്ങളുടെ വായ മൂടി കെട്ടേണ്ടി വരുമെന്നും ലോറ്റ്ഫി കൂട്ടിച്ചേർത്തു. നിലവിൽ ഈജിപ്ഷ്യൻ കമ്മീഷൻ ഫോർ റൈറ്റ്സ് ആൻറ് ഫ്രീഡംസ്സിന്റെ ഡയറക്ടറും മനുഷ്യാവകാശ പ്രവർത്തകനുമാണ് ലോഫ്റ്റി.
വെള്ളിയാഴ്ച ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിദഗ്ദ്ധർ ഫാത്തിയുടെ കേസ് പരിഗണിച്ചു. ദീർഘകാലം തടങ്കലിലായതിന്റെ ഫലമായി യുവതി കഠിനമായ പിരിമുറുക്കം അനുഭവിക്കുകയാണെന്നും യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ഈജിപ്തിൽ സ്ത്രീകൾക്കെതിരേയുള്ള ലൈംഗിക പീഡനം വർദ്ധിച്ച് വരുകയാണ്. 2013 ൽ യുഎൻ നടത്തിയ ഒരു പഠനത്തിൽ 99 ശതമാനം ഈജിപ്ഷ്യൻ വനിതകളും ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam