ദേശീയ പണിമുടക്കില്‍ സ്വകാര്യ വാഹനങ്ങള്‍ തടയില്ല: എളമരം കരീം

By Web TeamFirst Published Jan 6, 2019, 7:23 PM IST
Highlights

ദേശീയ പണിമുടക്ക് ഹർത്താലാകില്ലെന്നും ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്നും എളമരം കരീം ഇന്നലെ പറഞ്ഞിരുന്നു. കടകൾക്ക് കല്ലെറിയില്ല. തൊഴിലാളികളേയും ബാധിക്കുന്ന ആവശ്യത്തിനാണ് പണിമുടക്ക്. കടയടക്കാൻ ആരെയും നിർബന്ധിക്കില്ല. 
 
തിരുവനന്തപുരം: ഈ മാസം എട്ടിനും ഒന്‍പതിനും നടക്കുന്ന ദേശീയ പണിമുടക്കില്‍ സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സിഐറ്റിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. പാൽവിതരണം, ആശുപത്രികൾ, ടൂറിസം എന്നീമേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയതായും ട്രെയിനുകള്‍ പിക്കറ്റ് ചെയ്യുമെന്നും എളമരം കരീം പറഞ്ഞു. കേന്ദ്രസർക്കാരിന്‍റേത് തൊഴിലാളി വിരുദ്ധ നയമെന്ന് ആരോപിച്ചാണ് വിവിധ സംഘടനകൾ പണിമുടക്ക് നടത്തുന്നത്. 

ദേശീയ പണിമുടക്ക് ഹർത്താലാകില്ലെന്നും ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്നും എളമരം കരീം ഇന്നലെ പറഞ്ഞിരുന്നു. കടകൾക്ക് കല്ലെറിയില്ല. തൊഴിലാളികളേയും ബാധിക്കുന്ന ആവശ്യത്തിനാണ് പണിമുടക്ക്. കടയടക്കാൻ ആരെയും നിർബന്ധിക്കില്ല. 

ജോലിക്ക് എത്തുന്നവരെയും വാഹനങ്ങളെയും തടയില്ല. ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല.ഒരു അക്രമവും ഉണ്ടാവില്ലെന്നും എളമരം കരീം ഇന്നലെ പറഞ്ഞിരുന്നു. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ ചേർന്നാണ് കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പണിമുടക്ക് നടത്തുന്നത്. തൊഴിലാളി സംഘടനകൾക്കൊപ്പം മോട്ടോർ മേഖലയും, ബാങ്കിംഗ് തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും. 

click me!