നേര്‍ച്ചയുടെ പേരില്‍ ആറുവയസ്സുകാരിയെ അറുപതുകാരന്‍ വിവാഹം കഴിച്ചു

Published : Jul 31, 2016, 09:54 AM ISTUpdated : Oct 05, 2018, 03:42 AM IST
നേര്‍ച്ചയുടെ പേരില്‍ ആറുവയസ്സുകാരിയെ അറുപതുകാരന്‍ വിവാഹം കഴിച്ചു

Synopsis

അഫ്ഗാനിസ്ഥാന്‍: ആറുവയസ്സുകാരിയെ വിവാഹം കഴിച്ച 60 വയസ്സുകാരനായ മതപുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിലെ മതനേതാവും പുരോഹിതനുമായ മുഹമ്മദ് കരീമാണ് അറസ്റ്റിലായത്. മതപരമായ നേര്‍ച്ചയുടെ ഭാഗമായി കുട്ടിയെ മാതാപിതാക്കള്‍ തനിക്ക് വിവാഹം കഴിച്ചു തരികയായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ മാതാപിതാക്കള്‍ ഇത് നിഷേധിച്ചു.

പുരോഹിതനില്‍ നിന്നും മോചിതയായ പെണ്‍കുട്ടി ഭയന്ന അവസ്ഥയിലാണ്. കുട്ടി ഒന്നും സംസാരിക്കുന്നില്ലെന്നും പുരോഹിതനെ പേടിയാണ് എന്നു മാത്രമാണ് പറയുന്നതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കുട്ടിയെ  ശിശു സംരക്ഷണ കേന്ദ്രത്തില്‍ താമസപ്പിച്ചിരിക്കുകയാണ്.

പടിഞ്ഞാറന്‍ പ്രദേശമായ ഹെരാത് പ്രവിശ്യയില്‍ നിന്നുള്ള പെണ്‍കുട്ടിയെ മതപരമായുള്ള നേര്‍ച്ചയായി മാതാപിതാക്കള്‍ തനിക്ക് വിവാഹം കഴിപ്പിച്ചു നല്‍കിയതാണെന്നാണ് പുരോഹിതന്‍ അവകാശപ്പെടുന്നത്. റമദാന്‍ മാസത്തില്‍ നടന്ന വിവാഹത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നാല്‍പ്പതോളം പേര്‍ പങ്കെടുത്തെന്നും അവകാശപ്പെടുന്നു.

എന്നാല്‍ ഇക്കാര്യം മാതാപിതാക്കള്‍ നിഷേധിച്ചു. മകളെ പുരോഹിതന്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നു മാതാക്കള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനും തട്ടിക്കൊണ്ടു പോകലിനും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഗോവർദ്ധന്റെയും എ പദ്മകുമാറിന്റെയും ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഹോട്ടലിൽ തെളിവെടുപ്പ്, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കണ്ടെത്തണം; രാഹുലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകും