
ദില്ലി:ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ .കമ്മീഷന് മേൽ അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നു.മരിച്ചവരുടെയും,സ്ഥലംമാറിപോയവരുടെയുമൊക്കെ പേരിൽ കള്ളവോട്ട് ചെയ്യാൻ കമ്മീഷൻ വഴിയൊരുക്കണമെന്നാണോആവശ്യപ്പെടുന്നത്?ഭരണഘടന വിരുദ്ധമായി പ്രവർത്തിക്കണമെന്നാണോ പറയുന്നത് ?സുതാര്യമായനടപടികൾക്ക് ഒരു വിലയുമില്ലെന്നാണോ?രാഷ്ട്രീയവ്യത്യാസം മാറ്റിവച്ച് എല്ലാവരും ഈ ചോദ്യങ്ങൾ ചർച്ചചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു
ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്ക്കരണ നടപടികള്‍ 98 ശതമാനവും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്ന 20 ലക്ഷം പേര്‍ മരിച്ചെന്ന് കണ്ടെത്തി. 28 ലക്ഷം പേര്‍ കുടിയേറിവരാണ്. 7 ലക്ഷം പേര്‍ക്ക് ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടവകാശം ഉണ്ട്. 7.17 കോടി പേര്‍ വോട്ടര്‍ ഫോം പൂരിപ്പിച്ച് നല്‍കിയിട്ടില്ല. ഒരു ലക്ഷം പേരെ കുറിച്ച് വിവരമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ബിഹാർവോട്ടർപട്ടിക പരിഷ്ക്കരണത്തിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം.പാർലമെൻ്റ് കവാടത്തിൽ പ്രതിപക്ഷ എം പിമാർ പ്രതിഷേധിച്ചു. സോണിയ ഗാന്ധിയും പ്രതിഷേധത്തിൽ പങ്കെടുത്തു