
തമിഴ്നാട്ടിലും കേരളത്തിലും റെക്കോർഡ് ചൂട് അനുഭവപ്പെുമ്പോഴാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുപരിപാടികളെപറ്റി പുതിയ നിർദ്ദേശം മുന്നോട്ടു വെയ്ക്കുന്നത്. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾക്കിടെ ജനങ്ങൾ മരിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതായി കമ്മീഷൻ പറയുന്നു. പൊരിവെയിത്ത് പരിപാടി നടത്തുന്നത് ഒഴിവാക്കാൻ രാ്ട്രീയ പാർട്ടികളും നേതാക്കളും സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് ഏജന്റുമാരും ശ്രദ്ധിക്കണം ജനങ്ങൾ തണലത്താണ് ഇരിക്കുന്നതെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കിൽ പന്തൽ കെട്ടണം, കുടിവെള്ളം നൽകണം, ആർക്കെങ്കിലും ദേഹാസ്വാസ്ഥ്യം ഉണ്ടായാൽ അവർക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. ഇനി ഒരാൾകൂടി പൊതുപരിപാടിക്കിടെ മരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വിരുദ്ധാചലത്തും സേലത്തും നടത്തിയ പൊതുപരിപാടിക്കിടെ രണ്ട് പേർ വീതം മരിച്ചിരുന്നു. ഇതിനെതിരെ നിരവധി രാഷ്ട്രീയ പാർട്ടികളും പൗരസംഘടനകളും നൽകിയ പരാതി കണക്കിലെടുത്താണ് കമ്മീഷന്റെ നിർദ്ദേശം. ജയലളിത പങ്കെടുക്കുന്ന പരിപാടികളിൽ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് മൂന്ന് മണിക്കൂർ മുമ്പ് തന്നെ ജനങ്ങളെ മൈതാനത്ത് എത്തിക്കുന്നത് പതിവാണ്. കൊടുംവെയിലിൽ മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പാണ് പലരുടെയും ജീവൻ എടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam