
സൗജന്യ കളർ ടി വി, മിക്സർ ഗ്രൈൻഡർ, സീലിംഗ് ഫാൻ, അരി എന്നിങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു എഐഎഡിഎംകെയും ഡിഎംകെയും തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്ക് വാരിക്കോരി നൽകിയത്. എന്നാൽ നടപ്പാകാൻ ഒരു സാധ്യതയുമില്ലാത്ത ഈ വാഗ്ദാനങ്ങൾക്കെതിരെ ചില വോട്ടർമാർ നൽകിയ പരാതിയെത്തുടർന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരുപാർട്ടികൾക്കും നോട്ടീസയച്ചത്.
പദ്ധതികൾ പ്രഖ്യാപിച്ചിട്ടല്ല, നടപ്പാക്കിയിട്ടാണ് ജനങ്ങളുടെ വിശ്വാസം നേടേണ്ടതെന്നും അന്ന് കമ്മീഷൻ നോട്ടീസിൽ പറഞ്ഞിരുന്നു. ഇതിന് ഇരുപാർട്ടികളും നൽകിയ മറുപടിയിൽ തൃപ്തരല്ലെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കുന്നത്.
എഐഎഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ ജയലളിതയ്ക്ക് അയച്ച നോട്ടീസിൽ കർഷികലോണുകൾ പൂർണമായും എഴുതിത്തള്ളുക, സൗജന്യ വാഷിംഗ് മെഷീൻ, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് കെറ്റിലുകൾ, ഇഡ്ഢലി കുക്കർ, എല്ലാ റേഷൻകാർഡുള്ള എല്ലാ കുടുംബങ്ങൾക്കും അഞ്ഞൂറ് രൂപയുടെ സമ്മാന വൗച്ചർ എന്നിങ്ങനെ പ്രഖ്യാപിച്ചു.
ഈ പദ്ധതികളെല്ലാം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വെച്ചു നോക്കിയാൽ നടപ്പാകാൻ ഒരു സാധ്യതയുമില്ലാത്തതാണെന്ന് തെര‍്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിയ്ക്കുന്നു. ഡിഎംകെ നേതാവ് കരുണാനിധിക്ക് അയച്ച നോട്ടീസിൽ ഇത്തരം വാഗ്ദാനങ്ങൾ ആവർത്തിയ്ക്കുമ്പോൾ ശ്രദ്ധ പുലർത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് നൽകുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam