
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് മുതല്‍ (ചൊവ്വ, 30-10-2018) വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. കല്‍ക്കരി ക്ഷാമം മൂലവും യന്ത്രത്തകരാറുകൾ കാരണമായും കേന്ദ്ര നിലയങ്ങളിൽ നിന്നും മറ്റ് സ്വകാര്യ നിലയങ്ങളിൽ നിന്നും ലഭ്യമാകേണ്ട വൈദ്യുതിയിൽ 550 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുന്നതിനാലാണ് വൈദ്യുതി പ്രതിസന്ധിയെന്നാണ് വിശദീകരണം.
വൈകുന്നേരം 6 മണി മുതൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതമായിരിക്കുകയാണ്. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെസ്ഇബി അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam