വെള്ളം കൊടുക്കുന്നതിനിടെ ആന ആക്രമിച്ചു; തലയ്ക്കു പരിക്കേറ്റ പാപ്പാന്‍ മരിച്ചു

Published : Jan 27, 2018, 03:11 PM ISTUpdated : Oct 04, 2018, 07:45 PM IST
വെള്ളം കൊടുക്കുന്നതിനിടെ ആന ആക്രമിച്ചു; തലയ്ക്കു പരിക്കേറ്റ പാപ്പാന്‍ മരിച്ചു

Synopsis

തൃശൂർ: എറണാകുളം ജില്ലാ അതിർത്തിയായ പുത്തൻവേലിക്കരയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. കോട്ടയം സ്വദേശി കെ.സി.ബിനുകുമാർ (32) ആണ് മരിച്ചത്. വെള്ളം കൊടുക്കുന്നതിനിടെ തുമ്പികൈ കൊണ്ട് പാപ്പാനെ തട്ടുകയായിരുന്നു; തലയ്ക്കു പരുക്കേറ്റ പാപ്പാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പുത്തൻവേലിക്കര കുരുന്നിലാക്കൽ ഭഗവതി ക്ഷേത്രത്തിൽ ഉൽസവത്തോടനുബന്ധിച്ചാണ് കീഴൂട്ട് വിശ്വനാഥൻ എന്ന ആനയെ കൊണ്ടുവന്നത്, ആനയുടെ ഒന്നാം പാപ്പാൻ അഭിലാഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആനയെ എഴുന്നള്ളിക്കാൻ വനം വകുപ്പിന്റെയടക്കം അനുമതി വാങ്ങിയിരുന്നില്ല. സംഭവത്തിന് തൊട്ടുപിന്നാലെ ആനയെ പുത്തൻവേലിക്കരയിൽ നിന്ന് ലോറിയിൽ കയറ്റി കൊണ്ടുപോയി. ഗണേഷ് കുമാർ എം.എൽ എ യുടെ ഉടമസ്ഥതയിൽ ഉള്ള ആനയാണിതെന്ന് പുത്തൻവേലിക്കര പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതികളായ അധ്യാപകർക്ക് ജാമ്യം ലഭിക്കുമോ? നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
ഇറാൻ -യുഎസ് രണ്ടാംഘട്ട ചർച്ച: ഉന്നതതല നയതന്ത്ര പ്രതിനിധി സംഘങ്ങൾ പാകിസ്ഥാനിലേക്ക്, സമാധാന നിർദ്ദേശങ്ങൾ കൈമാറാൻ ഇറാൻ