
മുംബൈ: എലിഫന്‍റ് പരേഡ് ഇന്ത്യയുടെ ആദ്യ എഡീഷന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാടനം ചെയ്തു. എല്‍.എന്‍ തല്ലൂര്‍, പ്രിന്‍സസ് പീ തുടങ്ങി പല പ്രമുഖ ഡിസൈനേഴ്സും രൂപകല്‍പ്പന ചെയ്ത 101 ആനകളുടെ പ്രതിമകളാണ് ആദ്യ എഡീഷനില്‍ ഉള്‍ക്കൊള്ളിച്ചത്. വംശനാശ ഭീഷണി നേരിടുന്ന ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിന് പണം കണ്ടെത്താനും കൂടിയാണ് എലിഫന്‍റ് പരേഡ്.
മുംബൈയിലെ ഇന്ത്യാഗേറ്റില്‍ ആനകളുടെ പ്രതിമകള്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. മാര്‍ച്ച് 18 വരെ ഇവയുടെ പ്രദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് ഡിസൈനര്‍ ആനകളുടെ വില്‍പ്പനയും ഉണ്ടാകും. ഇവയിലൂടെ ലഭ്യമാകുന്ന പണം വംശനാശം നേരിടുന്ന ആനകളുടെ സംരക്ഷണത്തിന് ഉപയോഗിക്കും. 2010 ല്‍ നടന്ന ലണ്ടന്‍ എഡീഷൻ ഓഫ് എലിഫന്‍റ് പരേഡിലൂടെ അനകളുടെ സംരക്ഷണത്തിനായി നാലു മില്ല്യണ്‍ പൗണ്ട്സ് കണ്ടെത്തിയിരുന്നു. മുംബൈയില്‍ നടക്കുന്ന എലിഫന്‍റ് പരേഡിലൂടെ ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായുള്ള പണം ലഭ്യമാകുമെന്നാണ് ഓര്‍ഗനൈസേര്‍സ് കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam