18കാരനും 33കാരിയും ഒളിച്ചോടി അഞ്ചുകൊല്ലത്തിന് ശേഷം പിടിയില്‍

Published : Oct 10, 2017, 11:46 AM ISTUpdated : Oct 05, 2018, 03:01 AM IST
18കാരനും 33കാരിയും ഒളിച്ചോടി അഞ്ചുകൊല്ലത്തിന് ശേഷം പിടിയില്‍

Synopsis

വളയം:  ഒളിച്ചോടിയ കാമുകനും കാമുകിയും അഞ്ചു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ പോലീസ് പിടിയില്‍. 2012ലാണ് 18കാരനും 33കാരിയും നാടുവിട്ടത്. വാണിമേല്‍ പരപ്പുപാറ സ്വദേശികളായ ഇരുവരുടെയും തിരോധാനം ഏറെ ദുരൂഹതകള്‍ക്ക് വഴി വെച്ചിരുന്നു. അന്വേഷണങ്ങള്‍ ശക്തമായി നടന്നെങ്കിലും ഇരുവരേയും കണ്ടെത്താനായിരുന്നില്ല. 

സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് ഊര്‍ജിതമായി അന്വേഷിച്ചു. ഏറെ നാളത്തെ തിരച്ചിലിനൊടുവില്‍ കേസ് മരവിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറി താമസിച്ചു വരികയായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് വളയം പോലീസ് ഇവരെ പിടികൂടുകയായിരുന്നു. 

വളയം അഡി. എസ്‌ഐ ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘം കമിതാക്കളെ കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ ഇവരെ സ്വന്തം ഇഷ്ടപ്രകാരം കോടതി വിട്ടയച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാന്‍റെ ജീവനാഡിയായ ഖാര്‍ഗ് ദ്വീപില്‍ മിന്നലാക്രണം നടത്തി അമേരിക്ക, വീഡിയോ പുറത്തുവിട്ടു, തിരിച്ചടിക്കുമെന്ന് ഇറാന്‍
ലോകത്തെ ഞെട്ടിച്ച് ട്രംപ്, 'ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കും', സൈനിക ബലത്തിൽ തുറക്കുമെന്നും യുഎസ് പ്രസിഡന്‍റ്; സഖ്യ രാജ്യങ്ങളുടെ സഹായം തേടി