കണ്ണൂര്‍ ബിജെപി ഓഫീസ് പരിസരത്ത് നിന്ന് മാരകായുധങ്ങള്‍ പിടികൂടി

Published : Oct 10, 2017, 11:25 AM ISTUpdated : Oct 04, 2018, 07:57 PM IST
കണ്ണൂര്‍ ബിജെപി ഓഫീസ് പരിസരത്ത് നിന്ന് മാരകായുധങ്ങള്‍ പിടികൂടി

Synopsis

കണ്ണൂര്‍: കണ്ണൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് വാളുകളടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തി. രണ്ട് വടിവാളും ഒരു കത്തിയും ഇരുമ്പ് പൈപ്പികളുമാണ് കണ്ടെടുത്തത്. അതേസമയം, തങ്ങള്‍ക്കെതിരായ നാടകമാണ് ആയുധങ്ങള്‍ കണ്ടെത്തിയതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തെ ഇടവഴിയില്‍ നിന്നാണ് ഇരുമ്പ് പൈപ്പുകളും വടിവാളുകളും അടക്കം മാരാകായുധങ്ങള്‍ കണ്ടെത്തിയത്.  പ്രദേശത്ത് ശുചീകരണ ജോലികള്‍ ചെയ്യുകയായിരുന്ന കോര്‍പറേഷന്‍ ജീവനക്കാരാണ് ആദ്യം ഇരുമ്പ് വടികള്‍ കാണുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധയിലാണ് മറ്റ് ആയുധങ്ങള്‍ കൂടി കണ്ടെത്തുന്നത്.  ഇവ പൊലീസ് കസ്റ്റഡിയിലെടുത്തു.  

അതേസമയം, സംഭവത്തില്‍ കേസെടുത്ത കണ്ണൂര്‍ ടൗണ്‍ പൊലീസ് അന്വേഷണം തുടങ്ങി. ഒരിടവേളയ്ക്ക് ശേഷം രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിക്കുന്ന കണ്ണൂരില്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദി-ഇറാൻ പ്രസിഡന്‍റ് ചർച്ച നിർണായകമായി, 93000 മെട്രിക് ടൺ എൽപിജിയുമായി മറ്റന്നാൾ ശിവാലികും നന്ദ ദേവിയും എത്തും; ഇനിയുള്ളത് 22 ഇന്ത്യൻ എണ്ണ കപ്പലുകൾ!
അലുവ അതുൽ കൊലപാതകം; പ്രധാന പ്രതി ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ, പ്രതികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു