
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാവുന്നതാണെന്ന് ആന ഉടമകള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇതിനു കോടതി നേരത്തെ നല്‍കിയ നിര്‍ദ്ദേശം ഇതുവരെയും നടപ്പാക്കപ്പെട്ടിട്ടില്ലെന്നു മൃഗസ്‌നേഹികളുടെ സംഘടന ചൂണ്ടിക്കാട്ടി. മൃഗക്ഷേമ ബോര്‍ഡിന്റെ ആവശ്യത്തെ തുടര്‍ന്ന് ഹര്‍ജി നവംബര്‍ 18 ന് വിശദമായ വാദത്തിനായി മാറ്റി.