
പൊതുമാപ്പിന്റെ ആനുകൂല്യം കിട്ടുന്ന എല്ലാ ഇന്ത്യക്കാരും പൊതുമാപ്പ് കാലയളവില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്‍മാന്‍ ഷെയ്ഖ് ആവശ്യപ്പെട്ടു. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി കോണസുലേറ്റില്‍ പ്രത്യേക സംവിധാനം ഉണ്ടാകും
പൊതുമാപ്പിന് അര്‍ഹരായ ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ എല്ലാ സഹായങ്ങളും ഇന്ത്യന്‍ കോണ്‍സുലേറ്റ് ചെയ്യുമെന്ന് കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്‍മാന്‍ ഷെയ്ഖ് പറഞ്ഞു. ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാനുള്ള ഈ അവസരം അനധികൃത താമസക്കാരായ എല്ലാ ഇന്ത്യക്കാരും പ്രയോജനപ്പെടുത്തണം. നാട്ടിലേക്ക് മടങ്ങാന്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റോ മറ്റു സഹായങ്ങളോ വേണ്ടവര്‍ കോണ്‍സുലേറ്റിനെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊതുമാപ്പിനെ കുറിച്ച് ഇന്ത്യക്കാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി സാമൂഹിക സംഘടനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സേവനം പ്രയോജനപ്പെടുത്തും. 2013ല്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ മുന്നോട്ടു വന്നിരുന്നു. ഇത്തവണയും നിരവധി ഇന്ത്യക്കാര്‍ അവസരം പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ബുധനാഴ്ചയാണ് മൂന്നു മാസം നീണ്ടു നില്‍ക്കുന്ന പൊതുമാപ്പ് പ്രാബല്യത്തില്‍ വരുന്നത്. ക്രിമിനല്‍ കേസുകളില്‍ പെടാത്തവരും, സാമ്പത്തിക ബാധ്യത ഇല്ലാത്തവരുമായ താമസ തൊഴില്‍ നിയമലംഘകരാണ് പൊതുമാപ്പിന്റെ പരിധിയില്‍ പെടുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam