സൗദിയില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ തൊഴിലാളി സമിതികള്‍

By Web DeskFirst Published Dec 13, 2016, 7:20 PM IST
Highlights

റിയാദ്: സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലാളി സമിതികള്‍ നിര്‍ബന്ധമാക്കുന്നു. തൊഴില്‍ പ്രശ്‌നങ്ങള്‍ തൊഴില്‍ മന്ത്രാലയത്തില്‍ പരാതി പ്പെടുന്നതിനു മുമ്പ് പരിഹാരം കണ്ടെത്താന്‍ ഈ സമിതികള്‍ക്കു സാധ്യമാവുമെന്നാണ് വിദഗ്ധ അഭിപ്രായം.

സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലാളി സമിതികള്‍ നിര്‍ബന്ധമാക്കുമെന്ന് തൊഴിലാളി സമിതി ദേശീയ അദ്ധ്യക്ഷന്‍ നിദാല്‍ റിദ്‌വാന്‍ വ്യക്തമാക്കി. തൊഴിലാളികളില്‍ നിന്നു തന്നെ തിരഞ്ഞെടുക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് സമിതികള്‍ രൂപീകരിക്കുക.

സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലാളി സമിതികള്‍ സജീവമാവുന്നതോടെ തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസരം ഉരുങ്ങും എന്നാണ് വിലയിരുത്തല്‍.

നിലവില്‍ ഇതു സംബന്ധിച്ചു വ്യവസ്ഥയില്‍ ഭേദഗതി വരുത്തിയാണ് കമ്പനികളില്‍ തൊഴിലാളി സമിതികള്‍ നിര്‍ബന്ധമാക്കുക.

തൊഴിലാളി സമിതികള്‍ രൂപീകരിക്കാത്ത കമ്പനികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നു ഇതു സംബന്ധിച്ചു ഭേദഗതി വരുത്തിയ കരടു രേഖയില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കമ്പനികളില്‍ തൊഴില്‍ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അവ പരിഹരിക്കുന്നതിനു തൊഴിലാളികളുടെ കൂട്ടായ്മായായ തൊഴില്‍ സമിതികള്‍ സഹായകമായിരിക്കുമെന്നും നിദാല്‍ റിദ്‌വാന്‍ അഭിപ്രായപ്പെട്ടു.

100 പേരില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന കമ്പനികളി ല്‍ തൊഴിലാളി സമിതികള്‍ രൂപീകരിക്കുന്നതിനു തൊഴിലാളികള്‍ക്കു അവകാശമുണ്ടെന്ന് ഇതു സംബന്ധിച്ചുള്ള നിയമത്തില്‍ പറയുന്നു. ഇതിനു തൊഴിലുടമയുടെ അനുവാദം നിര്‍ബന്ധമില്ല.

തൊഴില്‍ പ്രശ്‌നങ്ങള്‍ തൊഴില്‍ മന്ത്രാലയത്തില്‍ പരാതി പ്പെടുന്നതിനു മുമ്പ് പരിഹാരം കണ്ടെത്താന്‍ ഈ സമിതികള്‍ക്കു സാധ്യമാവുമെന്നാണ് വിദ്ധക്ത അഭിപ്രായം.

click me!