വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു; ആദായവകുപ്പ് നടപടികള്‍ തുടങ്ങി

Web Desk |  
Published : Mar 27, 2018, 02:00 PM ISTUpdated : Jun 08, 2018, 05:49 PM IST
വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു; ആദായവകുപ്പ് നടപടികള്‍ തുടങ്ങി

Synopsis

ആദായവകുപ്പ് നടപടികള്‍ തുടങ്ങി

ദില്ലി:  കോടികള്‍ വായ്പയെടുത്ത് ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട  കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യയുടെ സ്വത്തുക്കള്‍ ആധായ നികുതി വകുപ്പ് കണ്ടുകെട്ടുന്നു. സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആദായനികുതി വകുപ്പ് ആരംഭിച്ചു. വിദേശ നാണ്യ വിനിമയചട്ടപ്രകാരം മല്യക്കെതിരെ കേസെടുത്തിരുന്നു.

17 ബാങ്കുകളില്‍ നിന്നായി 7000 കോടി രൂപയാണ് മല്യ വായ്പയെടുത്തിരുന്നത്. ഇതിന്റെ പലിശയടക്കം 9000 കോടി രൂപ തിരിച്ചടക്കാതെയാണ് മല്യ രാജ്യം വിട്ടത്. ബിട്ടനിലേക്ക് കടന്ന വിജയ് മല്യയെ 2016 ജൂണില്‍ പിടികിട്ടാപ്പുള്ളിയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി വാങ്ങിയ വായ്പയാണ് മല്യ തിരിച്ചടക്കാഞ്ഞത്. നഷ്ടത്തിലായതിനെ തുടര്‍ന്ന് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി അടച്ചുപൂട്ടിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, ജനപ്രിയ ചിത്രമായി തന്തപ്പേര്, പ്രിഫസി പുരസ്കാരം ഖിഡ്കി ഗാവിന്
തിരുവനന്തപുരം കോർപറേഷൻ ഭരണം: ചോദ്യത്തോട് പ്രതികരിച്ച് കെ മുരളീധരൻ; 'ജനങ്ങൾ യുഡിഎഫിനെ ഭരണമേൽപ്പിച്ചിട്ടില്ല, ക്രിയാത്‌മക പ്രതിപക്ഷമാകും'