ഇത് മഞ്ഞുമലയല്ല, ഫോട്ടോഷോപ്പുമല്ല, വൈറലായി ഫോട്ടോഷൂട്ട്

Published : Feb 03, 2022, 02:18 PM IST
ഇത് മഞ്ഞുമലയല്ല, ഫോട്ടോഷോപ്പുമല്ല, വൈറലായി ഫോട്ടോഷൂട്ട്

Synopsis

ന്യൂയോര്‍ക്ക്: മുമ്പ് പലപ്പോഴും വന്നിട്ടുള്ള ടെല്ലികോ പ്ലയിന്‍സിലെ ബാള്‍ഡ് നദിയ്ക്ക് മുന്നില്‍ പ്രണയാര്‍ദ്രരായി അവര്‍ നിന്നു. എന്നാല്‍ മറ്റെന്നത്തേതും പോലെയായിരുന്നില്ല ആ നദിയപ്പോള്‍. വിവാഹ നിശ്ചയത്തിന് ശേഷം സുഹൃത്തിന് ഒപ്പം ഫോട്ടോ ഷൂട്ടിനെത്തിയതായിരുന്നു മോര്‍ഗന്‍ ഡേയും ജോഷ് മോറിസും. നദിയുടെ പശ്ചാത്തലത്തില്‍ ചിത്രമെടുക്കാനെത്തിയ അവര്‍ കണ്ടത് തണുത്തുറഞ്ഞുപോയ നദിയും വെള്ളച്ചാട്ടവുമാണ്. 

അപ്രതീക്ഷിതമെങ്കിലും മഞ്ഞ് മലയില്‍നിന്ന് എടുത്തതുപോല്‍ സുന്ദരമായി ആ ഫോട്ടോ ഷൂട്ട്. മൈനസ് 25 ഡിഗ്രി തണുപ്പിനെ അതിജീവിച്ചാണ് സുഹൃത്തും ഫോട്ടോഗ്രാറുമായ കെല്ലി എല്‍മോര്‍ ഇരുവരെയും ആ തണുത്തുറഞ്ഞ വള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമറയിലാക്കിയത്. ഇത് തന്റെ സുഹൃത്തുക്കള്‍ക്കുള്ള സമ്മാനമാണെന്നായിരുന്നു വലിയ ചര്‍ച്ചയായ ഫോട്ടോഗ്രഫിയെ കുറിച്ചുള്ള കെല്ലിയുടെ പ്രതികരണം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: പ്രതികരണവുമായി വ്യോമയാന മന്ത്രാലയം, '1461 പരാതികൾ പരിശോധിച്ചു, സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നു'
ആഘോഷത്തിമിർപ്പിൽ മണ്ണാർക്കാട്ടെ സിപിഎം പ്രവർത്തകർ; പടക്കം പൊട്ടിച്ചും ലഡു വിതരണം നടത്തിയും 'കടക്ക് പുറത്തെ'ന്ന് പികെ ശശിയോട് !