ഇല്ലാതാകുന്നത് 90,918 സീറ്റുകൾ; എഞ്ചിനിയറിംഗ് കോളേജുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു

Web Desk |  
Published : Apr 08, 2018, 05:17 PM ISTUpdated : Jun 08, 2018, 05:52 PM IST
ഇല്ലാതാകുന്നത് 90,918 സീറ്റുകൾ; എഞ്ചിനിയറിംഗ് കോളേജുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു

Synopsis

ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്‍റെ കണക്ക് പുറത്ത് കേരളത്തിൽ കഴി‌‌ഞ്ഞ അധ്യയനവർഷം ഇല്ലാതായത് 1828 സീറ്റുകൾ  

ദില്ലി: പ്രവേശനത്തിന് വിദ്യാർത്ഥികളെ കിട്ടാതയതോടെ  രാജ്യത്തെ എഞ്ചിനിയറിംഗ്  പഠനരംഗത്ത്  ഈ വർഷം  ഇല്ലാതാകുന്നത് 90,918 സീറ്റുകൾ.  കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 3 ലക്ഷം എഞ്ചിനിയറിംഗ്  സീറ്റുകളാണ് ഇല്ലാതായത്. ഇതോടെ എഞ്ചിനിയറിംഗ്  കോളേജുകൾ പലയിടത്തും കൂട്ടത്തോടെ അടച്ചുപൂട്ടുകയാണ്. 2018-19 അധ്യയനവർഷമടക്കം ഉൾപ്പെടുന്ന  ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്‍റെ കണക്കാണിത്. 

കോളേജുകൾ നൽകുന്ന വിദ്യാർത്ഥികളുടെ എണ്ണക്കണനുസരിച്ച്  ദേശീയ സാങ്കേതികവിദ്യാഭ്യാസ കൗൺസിലാണ് സീറ്റുകൾ കുറക്കുന്നത്. 2016 മുതൽ പ്രതിവർഷം ശരാശരി 75000 എഞ്ചിനിയറിംഗ്  സീറ്റുകളാണ് ഇല്ലാതായത്. കേരളത്തിൽ കഴി‌‌ഞ്ഞ അധ്യയനവർഷം ഇല്ലാതായത് 1828 സീറ്റുകൾ. പ്രവേശനം കുത്തനെ കുറഞ്ഞതോടെ രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി അടച്ചുപൂട്ടിയത് 75 സ്ഥാപനങ്ങൾ. 

ഈവർഷം ഏകദേശം 200 എഞ്ചിനിയറിംഗ്  കോളേജുകൾ  അടച്ചുപൂട്ടാനുള്ള അപേക്ഷ നൽകിക്കഴിഞ്ഞു. എന്നാൽ നിലവിൽ ഈ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠനത്തെ ഇത് ബാധിക്കില്ല. പുതിയ പ്രവേശനം ഉണ്ടാവില്ലെന്ന് മാത്രം.  സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്‍റെ തന്നെ കണക്കനുസരിച്ച്  2017മാർച്ചിൽ എഞ്ചിനിയറിംഗ്  പാസായ എട്ട്  ലക്ഷം വിദ്യാർത്ഥികളിൽ 60 ശതമാനത്തിനും ക്യാമ്പസ് റിക്രൂട്ട്മെന്‍റ് കിട്ടിയിട്ടില്ല. 

ഐഐടി,എൻഐടി തുടങ്ങിയ മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം വർധിച്ചിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണം താരതമ്യേന കുറവാണ്.  ഈ പ്രശ്നങ്ങൾ മറികടക്കാൻ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ കോഴ്സുകൾക്ക് അംഗീകാരം നൽകുന്നത് 50%  വർധിപ്പിക്കാനാണ് സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്‍റെ തീരുമാനം.ഇപ്പോൾ 10% കോഴ്സുകൾക്ക് മാത്രമാണ് അംഗീകാരം നൽകിയിട്ടുള്ളത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ
കൊളസ്ട്രോള്‍ മറച്ചു വച്ചുവെന്ന് ഇൻഷുറൻസ് കമ്പനി, അങ്ങനെയൊരു ചോദ്യമേ ഉണ്ടായില്ലെന്ന് അങ്കമാലി സ്വദേശി; 33 ലക്ഷത്തിന്‍റെ ക്ലെയിം നല്‍കാന്‍ വിധി