മദ്യം നല്‍കി വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ കാണിച്ച് സീനിയേഴ്സ് പീഡിപ്പിച്ചത് ഒരു വര്‍ഷം

Web Desk |  
Published : Jun 30, 2018, 03:01 PM ISTUpdated : Oct 02, 2018, 06:49 AM IST
മദ്യം നല്‍കി വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ കാണിച്ച്  സീനിയേഴ്സ് പീഡിപ്പിച്ചത് ഒരു വര്‍ഷം

Synopsis

ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല തവണ ലൈംഗികമായി പീഡിപ്പിച്ചു 10 ലക്ഷം രൂപയും ആവശ്യപ്പെട്ടു

ഹൈദരാബാദ്: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ കാണിച്ച് ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു. 2017ലാണ് സംഭവം നടന്നത്. മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളാണ് ഒരു പാര്‍ട്ടിക്കിടെ മദ്യം നല്‍കി പെണ്‍കുട്ടിയെ അബോധാവസ്ഥയിലാക്കിയത്. തുടര്‍ന്ന് മൂവരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യുകയും ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു. 

കഴിഞ്ഞ ഒരു വര്‍ഷമായി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു. അടുത്തിടെയായി ഇവര്‍ പെണ്‍കുട്ടിയോട് പണവും ആവശ്യപ്പെട്ടുതുടങ്ങി. 10 ലക്ഷം രൂപ ചോദിച്ച് പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

പീഡനം താങ്ങാവുന്നതിലുമധികം ആയപ്പോള്‍ സംഭവം പെണ്‍കുട്ടി മാതാപിതാക്കളോട് തുറന്നുപറയുകയായിരുന്നു. കോളേജ് മാനേജ്‌മെന്‍റിന് പരാതി നല്‍കിയെങ്കിലും വീഡിയോ കളഞ്ഞ ശേഷം പെണ്‍കുട്ടിയോട് മാപ്പ് പറയാന്‍ മാത്രമാണ് പ്രതികളോട് മാനേജ്‌മെന്‍റ് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
തൊണ്ടർനാട് തൊഴിലുറപ്പ് പദ്ധതി തട്ടിപ്പ്: പ്രതി റാഷിദിന് അറസ്റ്റിൽ നിന്ന് ഇടക്കാല സം​രക്ഷണം, ഒളിവിൽ പോകരുതെന്ന കർശന നിർദേശവുമായി സുപ്രീം കോടതി