സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ഗൗരിക്ക് ചികിത്സാ നിഷേധിച്ചു

Published : Oct 24, 2017, 08:17 AM ISTUpdated : Oct 05, 2018, 03:28 AM IST
സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ഗൗരിക്ക് ചികിത്സാ നിഷേധിച്ചു

Synopsis

കൊല്ലം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച ഗൗരിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതായി പൊലിസ്. ഗൗരിയെ ആദ്യം എത്തിച്ച കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെത്തിച്ച ഗൗരിക്ക് നാല് മണിക്കൂര്‍ ചികിത്സ നല്‍കിയില്ലെന്നാണ് വിലയിരുത്തല്‍. ഗൗരിയുടെ വിശദമായ സ്കാനിങ് നടത്തിയില്ല. കൊല്ലം പൊലിസ് ആശുപത്രി രേഖകള്‍ പൊലിസ് പരിശോധിക്കുന്നു. 

തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ഗൗരിയുടെ അന്ത്യം. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഗൗരി. സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തിരുന്നു. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ചാടിയതെന്നാണ് പരാതി. ആരോപിതരായ സിന്ധു, ക്രസന്‍റ എന്നീ രണ്ട് അധ്യാപികമാര്‍ ഒളിവിലാണ്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുണ്യമാസത്തിലേക്ക് കടന്ന് വിശ്വാസികൾ; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം, പള്ളികളിൽ പ്രത്യേക നമസ്കാരങ്ങളും പ്രാർത്ഥനകളും
പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: മുഖം രക്ഷിക്കാൻ ആരോഗ്യവകുപ്പ് ശ്രമം, ഡോ. ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം