നവജാത ശിശുവിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചത് കാര്‍ബോഡ് പെട്ടിയില്‍ ; ആരോപണം പൊലീസ് അന്വേഷിക്കും

By Web DeskFirst Published Jan 30, 2018, 12:24 PM IST
Highlights

ജമ്മു: ചാപിള്ളയായി ജനിച്ച കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് മാതാപിതാക്കള്‍ക്ക് കാര്‍ബോര്‍ഡ് പെട്ടിയില്‍ വീട്ടിലെത്തിക്കേണ്ടി വന്നെന്ന ആരോപണത്തില്‍ അന്വേഷണം. ജമ്മുകാശ്മീരിലെ ഉദംപൂരിലാണ് സംഭവം. ഇവിടുത്തെ ജില്ലാ ആശുപത്രിക്ക് നേരെയാണ് ആരോണം. ഷാസിയ, മസ്ക്കൂര്‍ എന്നിവരാണ് മാതാപിതാക്കള്‍.

ആശുപത്രിയില്‍ എഴ് ആംബുലന്‍സുകളുണ്ടായിട്ടും കുട്ടിയുടെ ശരീരം കാര്‍ബോഡ് പെട്ടിയില്‍ മാതാപിതാക്കള്‍ക്ക് കൊണ്ടുപോകേണ്ടി വന്നെന്നാണ് ആരോപണം. ചെനാനിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് കേന്ദ്രത്തില്‍ നിന്ന് ഷാസിയയെ ശനിയാഴ്ചയാണ് ഉദംപൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഞായറാഴ്ച യുവതി കുട്ടിക്ക് ജന്മം നല്‍കിയെങ്കിലും ചാപിള്ളയായിരുന്നു.

എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ആംബുലന്‍സ് വിട്ടുനല്‍കാന്‍ തയ്യാറായിരുന്നു. ദമ്പതികള്‍ ആദ്യം ഇത് സമ്മതിച്ചെങ്കിലും പിന്നീട് ആശുപത്രിയിലേക്ക് വന്ന മാരുതി വാനില്‍ തന്നെ പോകാന്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു എന്നും ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ മൊഹമ്മദ് യാസിന്‍ പറയുന്നു.

click me!