
തിരുവനന്തപുരം: ആറുപതിറ്റാണ്ടിലെ മലയാളി ജീവിതം എങ്ങനെ മാറി എന്ന അന്വേഷിക്കുന്ന എന്‍റെ കേരളം എന്ന പരിപാടി ഇുമുതല്‍ 7.30ന് ഏഷ്യാനെറ്റ് ന്യൂസില്‍ ആരംഭിക്കും. സിപിഎം നേതാവ് എംഎ ബേബിയാണ് അവതാരകനായി എത്തുന്നത്.
14 ജില്ലകള്‍, ഇവിടങ്ങളിലെ മനുഷ്യ ജീവിതങ്ങള്‍, അവര്‍ കടന്നുവന്ന സമരങ്ങള്‍, ജയപരാജയങ്ങള്‍ , അതിജീവനത്തിന്റെ വഴികള്‍ കഴിഞ്ഞ തുടങ്ങി 60 വര്‍ഷങ്ങളിലെ മലയാളിജീവിതത്തിന്റെറ ദൃശ്യാവിഷ്‌കാരമാണ് എന്റെ കേരളം. കേരളത്തിന്റെ ആറ് പതിറ്റാണ്ടുകാലത്തെ ചരിത്രപരവും സാമൂഹ്യവുമായ വിശകലനങ്ങള്‍ക്ക് വിധേയമാകും.
ഓരോ നാടിന്റെയും ഭൂപ്രകൃതിയും സംസ്‌കാരവും രാഷ്ട്രീയവും അടക്കം എല്ലാ മേഖലകളെയും സ്പര്‍ശിച്ചാണ് എന്റെ കേരളത്തിന്റെ യാത്ര.
വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്‌പോഴും , മലയാളിയുടെ പൊതുബോധത്തില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ സംഭവിക്കണമെന്ന ആഗ്രഹമാണ് എന്റെ കേരളം അവതാരകനാകാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് എംഎ ബേബി പറഞ്ഞു.
വയനാട് ജില്ലയില്‍ നിന്നാണ് എന്റെ കേരളം ചരിത്രാന്വേഷണം തുടങ്ങുന്നത്. തുടര്‍ന്ന് മറ്റ് ജില്ലകളും. തിങ്കള്‍ വ്യാഴം വരെ എല്ലാദിവസവും 7.30 ന് ഏഷ്യാനെറ്റ് ന്യൂസില്‍ പരിപാടി സംപ്രേഷണം ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam