എറണാകുളത്ത് ബാങ്ക് കെട്ടിടത്തിന് തീ പിടിച്ചു

Published : Dec 21, 2017, 09:40 AM ISTUpdated : Oct 05, 2018, 01:15 AM IST
എറണാകുളത്ത് ബാങ്ക് കെട്ടിടത്തിന് തീ പിടിച്ചു

Synopsis

കൊച്ചി: എറണാകുളം ടി.ഡി റോഡിലെ ബാങ്ക് ഓഫ് ബെറോഡയുടെ റീജ്യണല്‍ ഓഫീസില്‍ തീപിടുത്തം. ഓഫീസിന്റെ ഒരുഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

രാവിലെ 6.30ഓടെടെയായിരുന്നു സംഭവം. ടി.ഡി റോഡ് വസുദേവ ബില്‍ഡിങിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബെറോഡയുടെ റീജ്യണല്‍ ഓഫീസിലാണ് തീപടര്‍ന്നത്. പുക ഉയരുന്നതു കണ്ട വഴിയാത്രക്കാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.  നാലുയൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം പാഞ്ഞെത്തി. കതക് പൊളിച്ച് അകത്തുകടന്നു. ഒരുമണിക്കൂറിലേറെ  പരിശ്രമിച്ചിട്ടാണ് തീയണയ്‌ക്കാനായത്. അപ്പോഴേക്കും ബാങ്കിന്റെ ഒരുഭാഗം മുഴുവന്‍ അഗ്നിക്കിരയായി.

അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധന നടത്തുമെന്ന്  അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. തീയണച്ച ശേഷം ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരെത്തി നഷ്‌ടപ്പെട്ട രേഖകളെ സംബന്ധിച്ച പരിശോധനകള്‍ നടത്തി. ലക്ഷങ്ങളുടെ നഷ്‌ടം കണക്കാക്കുന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തു; കടയിലെത്തി ഭീഷണിപ്പെടുത്തി യുവാക്കൾ, പൊലീസിൽ പരാതി
സാഹസിക ഡ്രിഫ്റ്റിം​ഗിനിടെ ശരീരത്തിലേക്ക് ജിപ്സി മറിഞ്ഞ് അപകടം, തൃശ്ശൂരിൽ 14കാരന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ