
കൊച്ചി: ഇടുക്കി ഡാമിന്‍റെ എല്ലാ ഷട്ടറുകളും തുറന്നതോടെ അടിയന്തരസാഹചര്യം നേരിടാന്‍ എറണാകുളം ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശം കളക്ടര്‍ക്ക് നല്‍കിയതായി ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.പെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് 6500 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും.
പെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് 6500 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. ദുരന്തനിവാരണ സേനയുടെ നാല് സംഘങ്ങളെ എറണാകുളത്ത് വിന്യസിക്കും. നിലവില്‍ പത്ത് സംഘങ്ങള്‍ സംസ്ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പെരിയാറില്‍ ചെളി അടിഞ്ഞ സാഹചര്യത്തില്‍ കുടിവെള്ള പംന്പിംഗ് മുടങ്ങിയതിനാല്‍ ജില്ലയില്‍ കുടിവെള്ള വിതരണത്തിന് ബന്ദല്‍സംവിധാനം ഏര്‍പ്പെടുത്തും.
പെരിയാര്‍ തീരത്തുള്ളവര്‍ പുറത്തിറങ്ങരുതെന്നും സെല്‍ഫിയെടുക്കാനോ ഫോട്ടോയെടുക്കാനോ ശ്രമിക്കരുതെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. കുട്ടനാട്ടിൽ ജലനിരപ്പ് നിലവിൽ ഉയരുന്നില്ല
. ഇടുക്കിയിൽ ടൂറിസ്റ്റുകളെ വിലക്കിയിട്ടുണ്ട്. മുല്ലപ്പെരിയാരി ജലനിരപ്പിൽ പ്രതിസന്ധിയില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
260 ക്യാംപുകള്‍ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. കർക്കിട വാവ് ചടങ്ങുകൾ ശ്രദ്ധയോടെ ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam