വയനാട്ടില്‍ തോട്ടം തൊഴിലാളിയെ  കാട്ടാന ചവിട്ടിക്കൊന്നു

Published : Apr 20, 2016, 06:30 AM ISTUpdated : Oct 05, 2018, 02:14 AM IST
വയനാട്ടില്‍ തോട്ടം തൊഴിലാളിയെ  കാട്ടാന ചവിട്ടിക്കൊന്നു

Synopsis

കല്‍പ്പറ്റ: വയനാട് മേപ്പാടി ചുളിക്കയില്‍  തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു.  എ.വി.ടി എസ്റ്റേറ്റിലെ തൊഴിലാളിയായ മണിയെയാണ് കാട്ടാന കൊന്നത്. രാവിലെ ആറരയ്ക്കാണ് സംഭവം. തൊഴിലാളികള്‍ക്കാവശ്യമായ വെള്ളം തുറന്ന് വിടാന്‍ പോയതായിരുന്നു മണി. ഇതിനിടെയാണ് കാട്ടാന ഇദ്ദേഹത്തെ ആക്രമിച്ചത്.   

കുടുംബത്തിന്  പത്ത് ലക്ഷം രൂപ സഹായധനം നല്‍കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം നീക്കാനനുവദിക്കാതെ പ്രതിഷേധിച്ചത് അല്‍പ്പനേരത്തേക്ക് സംഘര്‍ഷത്തിനിടയാക്കി.   മണിയുടെ കുടുംബത്തിന് വനംവകുപ്പ് അഞ്ച് ലക്ഷം രൂപയും, ഇന്‍ഷുറന്‍സില്‍ നിന്ന് ഒരു ലക്ഷം രൂപയും നല്‍കും. 

ഇതിന് പുറമെ നാല് ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി, വനിതാ ബില്ലില്‍ ദൂരദര്‍ശനിലൂടെ രാജ്യത്തോടുള്ള അഭിസംബോധന ഗുരുതര പെരുമാറ്റ ചട്ട ലംഘനമെന്ന് ആക്ഷേപം
കെവിൻ ലഹരിവിതരണക്കാരിലെ 'വമ്പൻ സ്രാവ്'? കൊച്ചി സിറ്റി പൊലീസിൻ്റെ നിർണായക കണ്ടെത്തൽ