ബ്രക്സിറ്റ് ഉടമ്പടിക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം

By Web TeamFirst Published Nov 25, 2018, 4:50 PM IST
Highlights

18 മാസങ്ങൾ നീണ്ട കൂടിയാലോചനകൾക്കൊടുവിലാണ് ഉടമ്പടിക്ക് അന്തിമ രൂപമായത്. ഇടഞ്ഞുനിന്ന സ്പെയിനും വഴങ്ങിയതോടെ അവസാന യോഗം ഒരു മണിക്കൂർ താഴെ മാത്രമാണ് നീണ്ടത്.

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ട് വെച്ച ബ്രെക്സിറ്റ് ഉടമ്പടിക്ക് യൂറോപ്യൻ യൂണിയന്റെ അംഗീകാരം ലഭിച്ചു. ബ്രസൽസിൽ ചേർന്ന യോഗത്തിൽ 27 അംഗരാജ്യങ്ങളും ഉടമ്പടി അംഗീകരിച്ചതായി യൂറോപ്യൻ കൗൺസിൽ തലവൻ ഡോണൾഡ് ടസ്ക് അറിയിച്ചു. 

18 മാസങ്ങൾ നീണ്ട കൂടിയാലോചനകൾക്കൊടുവിലാണ് ഉടമ്പടിക്ക് അന്തിമ രൂപമായത്. ഇടഞ്ഞുനിന്ന സ്പെയിനും വഴങ്ങിയതോടെ അവസാന യോഗം ഒരു മണിക്കൂർ താഴെ മാത്രമാണ് നീണ്ടത്. അടുത്ത വർഷം മാർച്ച് 29നാകും ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയൻ വിടുക. 

എന്നാൽ, ബ്രിട്ടീഷ് പാർലമെന്‍റ് കൂടിച്ചേര്‍ന്ന് ഉടമ്പടി അംഗീകരിച്ചാല്‍ മാത്രമേ ബ്രക്സിറ്റ് നടപ്പാകുകയൊള്ളൂ. കരാർ എതിർക്കുമെന്ന് തെരേസ മേയുടെ കൺസർവേറ്റീവ് പാർട്ടിയിൽപ്പെട്ട ചില എംപിമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 
ഉടമ്പടിക്ക് ബ്രിട്ടീഷ് ജനതയുടെ പിന്തുണ തേടി പ്രധാനമന്ത്രി തെരേസ മേ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കത്തയച്ചു. രാജ്യതാൽപര്യം മുൻനിർത്തിയാണ് കരാർ തയ്യാറാക്കിയിരിക്കുന്നതെന്ന് മേ കത്തില്‍ വിശദീകരിക്കുന്നു.

tags
click me!