
ചെന്നൈ: ട്രെയിൻ യാത്രക്കിടെ ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അഭിഭാഷകൻ പിടിയിലായി. ചെന്നൈ സ്വദേശിയായ പ്രേം ആനന്ദിനെയാണ് ഈറോഡിൽ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ ബി.ജെ.പി സ്ഥാനാർഥിയാണ് പ്രേം ആനന്ദ്. 2006ൽ ഇയാൾ ആർ.കെ നഗർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റിരുന്നു.
തിരുവനന്തപുരത്ത് നിന്നും ചെന്നൈക്ക് വരികയായിരുന്ന ട്രെയിനിൽ കോയമ്പത്തൂരിനും ഈ റോഡിനും ഇടയിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി ബഹളം വച്ചതോടെ രക്ഷിതാക്കളും മറ്റ് യാത്രക്കാരും ഉണരുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പ്രേം ആനന്ദിനെതിരെ പോക്സോ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam