
സാവോപോളോ: ബ്രസീൽ മുൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയെ അഴിമതിക്കേസിൽ ഒമ്പതര വർഷത്തേക്ക് ശിക്ഷിച്ചു. ബ്രസീലിയൻ ഫെഡറൽ ജഡ്ജി സെർജിയോ മോറോയാണ് ലുലയെ ശിക്ഷിച്ചത്. എന്നാൽ അദ്ദേഹത്തിന് അപ്പീൽ നൽകാനുള്ള ഒരു അവസരം കൂടിയുണ്ട്. അതുവരെ അദ്ദേഹത്തിനു ശിക്ഷ അനുഭവിക്കേണ്ടിവരില്ല. ലുലയെ ഉടൻ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുന്നില്ലെന്നും കോടതി അറിയിച്ചു.
പെട്രോബ്രാസ് അഴിമതി കേസിലാണ് നടപടിയുണ്ടായിരിക്കുന്നത്. അഴിമതിയാരോപണം നേരിടുന്ന കമ്പനിയില്‍ നിന്നും ആഡംബര ബംഗ്ലാവ് സമ്മാനമായി വാങ്ങിയെന്നാണ് ലുലക്കെതിരെയുള്ള കുറ്റം. എന്നാൽ ലുല കുറ്റം നിഷേധിച്ചു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രസീലിലെ ഏറ്റവും ജനപ്രിയനായ നേതാവായിരുന്നു ലുല. അദ്ദേഹം 2011 വരെ എട്ടു വർഷം ബ്രസീലിന്റെ പ്രസിഡന്റായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam