സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്ന് ശബരിമല-മാളികപ്പുറം മുന്‍മേല്‍ശാന്തിമാര്‍

By Web TeamFirst Published Oct 9, 2018, 5:18 PM IST
Highlights

ആചാരങ്ങളെ തകർത്തു കൊണ്ട് ഒരു വിധി അംഗീകരിക്കില്ല മുഴുവൻ ക്ഷേത്രങ്ങളെയും ഇത് ബാധിക്കും
.

നിരീശ്വരവാദികളായ ഭരണാധികാരികളാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നുവെന്ന് ശബരിമല മുന്‍മേല്‍ശാന്തിമാര്‍ 

ആലുവ: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്ന് ശബരിമലയിലേയും മാളികപ്പുറത്തേയും മുന്‍മേല്‍ശാന്തിമാര്‍. വിധിയുടെ പശ്ചാത്തലത്തില്‍ ആലുവ വാഴക്കുളത്ത് ചേര്‍ന്ന യോഗത്തിലാണ്  മുന്‍മേല്‍ശാന്തിമാര്‍ സുപ്രീംകോടതി ഉത്തരവിനെ തള്ളിപ്പറഞ്ഞത്. 

വിശ്വാസികളുടെ നിലപാട് അറിയുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടു. ആചാരങ്ങളെ തകർത്തു കൊണ്ട് ഒരു വിധി അംഗീകരിക്കില്ല. സുപ്രീംകോടതി വിധി മുഴുവൻ ക്ഷേത്രങ്ങളെയും  ബാധിക്കും. ഇക്കാര്യത്തില്‍ തന്ത്രി കുടുംബം എടുക്കുന്ന തീരുമാനത്തെ തങ്ങള്‍ അംഗീകരിക്കുമെന്നും മുന്‍മേല്‍ശാന്തിമാര്‍ പറഞ്ഞു. 

നിരീശ്വരവാദികളായ ഭരണാധികാരികൾ ഉള്ളത് കൊണ്ടുള്ള ബുദ്ധിമുട്ട് ജനങ്ങൾ അനുഭവിക്കുകയാണെന്ന് പറഞ്ഞ മുൻമേല്ശാന്തിമാർ തെരുവിൽ ഇറങ്ങി സമരം ചെയ്യാനല്ല 

പ്രാർത്ഥനയിലൂടെ പ്രതിസന്ധി പരിഹരിക്കാൻ ആണ് ശ്രമിക്കുന്നത്. വിധി സംബന്ധിച്ച ഉത്കണ്ഠ സര്‍ക്കാരിനെ അറിയിക്കും. ലോകരക്ഷയ്ക്കായി പൂജ നടത്തും. ശബരിമലയിൽ യുവതികളെ മാറ്റി നിർത്തുന്നതതിന് കാരണം ആർത്തവമാണെന്നും നാൽപത്തിയൊന്ന് ദിവസം വ്രതമെടുക്കാൻ സ്ത്രീകൾക്ക് ആകില്ലെന്നും മേല്‍ശാന്തിമാര്‍ പറഞ്ഞു. 
 

click me!