ക്യാമ്പിലെ ഉറക്കം, കേന്ദ്ര സഹായം, ട്രോളുകള്‍, വിവാദങ്ങള്‍; അല്‍ഫോന്‍സ് കണ്ണന്താനം മറുപടി പറയുന്നു

Published : Aug 22, 2018, 06:34 PM ISTUpdated : Sep 10, 2018, 04:56 AM IST
ക്യാമ്പിലെ ഉറക്കം, കേന്ദ്ര സഹായം, ട്രോളുകള്‍, വിവാദങ്ങള്‍; അല്‍ഫോന്‍സ് കണ്ണന്താനം മറുപടി പറയുന്നു

Synopsis

സര്‍വ്വവും നിശിപ്പിച്ച പ്രളയക്കെടുതിയെ എല്ലാം മറന്ന് ഒറ്റക്കെട്ടായി നേരിടുകയാണ് കേരളം. വെള്ളമിറങ്ങുന്നതു വരെ ഒറ്റക്കെട്ടായി ഒരേ സ്വരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരന്തനിവാരണത്തിനുമായി ഇറങ്ങിയ കേരളീയര്‍ക്കിടിയില്‍ രാഷ്ട്രീയവും മതവും ജാതിയുമടക്കം ചര്‍ച്ചയാകാന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തിന് കേന്ദ്രം നല്‍കിയ സഹായത്തിന്‍റെ അപര്യാപ്തതയും, ദുരിതാശ്വാസ ക്യാമ്പിലെ കേന്ദ്രമന്ത്രിയുടെ ഉറക്കവുമടക്കം പുതിയ ചര്‍ച്ചാ വിഷയമായി കടന്നുവരികയാണ്. ദുരിതാശ്വാസ ക്യംപുകളിലേക്കുള്ള  യാത്രക്കിടയില്‍ പ്രളയദുരിതവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക്  മറുപടി പറയുകയാണ് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.

സര്‍വ്വവും നിശിപ്പിച്ച പ്രളയക്കെടുതിയെ എല്ലാം മറന്ന് ഒറ്റക്കെട്ടായി നേരിടുകയാണ് കേരളം. വെള്ളമിറങ്ങുന്നതു വരെ ഒറ്റക്കെട്ടായി ഒരേ സ്വരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരന്തനിവാരണത്തിനുമായി ഇറങ്ങിയ കേരളീയര്‍ക്കിടിയില്‍ രാഷ്ട്രീയവും മതവും ജാതിയുമടക്കം ചര്‍ച്ചയാകാന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തിന് കേന്ദ്രം നല്‍കിയ സഹായത്തിന്‍റെ അപര്യാപ്തതയും, ദുരിതാശ്വാസ ക്യാമ്പിലെ കേന്ദ്രമന്ത്രിയുടെ ഉറക്കവുമടക്കം പുതിയ ചര്‍ച്ചാ വിഷയമായി കടന്നുവരികയാണ്. ദുരിതാശ്വാസ ക്യംപുകളിലേക്കുള്ള  യാത്രക്കിടയില്‍ പ്രളയദുരിതവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക്  മറുപടി പറയുകയാണ് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മന്ത്രിയുമായി പ്രബീഷ് ഭാസ്കര്‍ നടത്തിയ പ്രത്യേക അഭിമുഖം..

ദുരിതാശ്വാസ ക്യാംപിലെ ഉറക്കം

മന്ത്രിമാരുടെയൊക്കെ ഫേസ്ബുക്ക് പേജുകള്‍ കൈകാര്യം ചെയ്യുന്നത് അവര്‍ നേരിട്ടാവില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പിന്നെ ഇത്തരം കാര്യങ്ങള്‍ മറച്ചുവച്ച് പ്രചരണം നടത്തുന്നവരുടെ ഉദ്ദേശം വേറെയാണ്. ഞാന്‍ സോഷ്യല്‍ മീഡിയ ഉപോയഗിക്കാറില്ല. ട്രോളുകളും കാണാറില്ല. ട്രോളുകള്‍ ഉണ്ടാക്കുന്ന സമയം കൊണ്ട് അവര്‍ക്ക് ദുരിതബാധിതര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാമല്ലോ. അവരത് ചെയ്യില്ല. വേറെ പണിയില്ലാതെയിരിക്കുന്ന യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ആളുകളാണ് ഈ പണിയെടുക്കുന്നത്. 

താന്‍ എന്ത് ചെയ്യുന്നു എന്നതില്‍ നല്ല ബോധ്യമുണ്ട്. എന്‍റെ ജോലി നന്നായി നിര്‍വഹിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്നവര്‍ക്ക് കണക്കിന് കൊടുത്തിട്ടുണ്ട്. കൂടെയുള്ളവര്‍ക്കെല്ലാം  ബുദ്ധിയുണ്ടാകണം എന്നില്ലല്ലോ ആവര്‍ത്തിക്കാതിരിക്കാനുള്ളത് ചെയ്തിട്ടുമുണ്ട്. ഇത്രയും വലിയ ദുരന്തത്തിന്‍റെ ബാക്കിയായി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയാണ് ഞാന്‍ ഇപ്പോള്‍. അതിനിടയില്‍ ക്യാംമ്പില്‍  അവരോടൊപ്പം കിടക്കണം എന്ന് തോന്നി അവിടെ കിടന്നു. പത്ത് ലക്ഷം ജനങ്ങള്‍ ക്യാമ്പുകളില്‍ കഴിയുമ്പോള്‍ ഇത്തരം വലിയ വിവാദമായി ചര്‍ച്ച ചെയ്യേണ്ട സമയമാണോ ഇത് എന്നതാണ് എന്‍റെ ഏറ്റവും വലിയ സംശയം. 

കേന്ദ്രസഹായം അപര്യാപ്തമല്ല

പ്രധാനമന്ത്രി 500 കോടിയും ആഭ്യന്തരമന്ത്രി 100 കോടിയും നേരത്തെ രണ്ടു തവണയായി 80 കോടി വീതവും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. എല്ലാമായി 760 കോടി നല്‍കിയിട്ടുണ്ട്. കേന്ദ്ര ഫണ്ട് അപര്യാപ്തമാണ് എന്ന് പറയാന്‍ സമയമായിട്ടില്ല. മുഖ്യമന്ത്രി പോലും അത്തരത്തില്‍ പ്രതികരിച്ചിട്ടില്ല. വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി ഇത്തരം കാര്യങ്ങള്‍ പറയുന്നത്. കേന്ദ്രം അനുവദിച്ച തുക രക്ഷാദൗത്യത്തിനും തുടര്‍ന്ന് അടിയന്തിര ദുരിതാശ്വാസത്തിനുമാണ്. ഇനി കേരളം സമര്‍പ്പിക്കുന്ന മെമ്മോറാണ്ടം പ്രകാരം കേന്ദ്രസംഘമെത്തി പരിശോധന നടത്തി കൂടുതല്‍ സഹായം അനുവദിക്കും അതുതന്നെയാണ് സാധാരണ രീതി. ഹോം സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയാണ് കാര്യങ്ങള്‍ പഠിച്ച ശേഷം കൂടുതല്‍ സഹായം ലഭ്യമാക്കും. നാഷണല്‍ ഹൈവേ പുനര്‍നിര്‍മിക്കാനും പ്രധാനമന്ത്രി നിര്‍ദേശം കൊടുത്തിട്ടുമുണ്ട്. 
കേരളത്തിന് കൂടുതല്‍ സഹായം ലഭ്യമാക്കുന്നത് ഉറപ്പുവരുത്തും. 

ഇനി വേണ്ടത് ഇക്ട്രീഷ്യന്‍മാരെയും പ്ലംബര്‍മാരെയുമാണെന്ന് പറഞ്ഞിട്ടില്ല

കേരളം പുനര്‍നിര്‍മിക്കേണ്ടതുണ്ട്. അതിന് പതിനായിരക്കണക്കിന്  കോടി രൂപ വേണം. ഇന്ത്യയിലെ എല്ലാവരും ചേര്‍ന്ന് സഹായിക്കണം എന്നു തന്നെയാണ് പറഞ്ഞത്. ഇലക്ട്രീഷ്യന്‍മാരെയും പ്ലംബര്‍മാരെയും മാത്രമാണ് ഇനി വേണ്ടത് എന്ന് പറഞ്ഞിട്ടില്ല. ആവശ്യമായ സാധനങ്ങളും സൗകര്യവുമാണ് ഒരുക്കേണ്ടതെന്നാണ് പറഞ്ഞത്. നിലവില്‍ ആവശ്യത്തിനുള്ള ഭക്ഷ്യ വസ്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കൈമാറിയിട്ടുണ്ട്. അത് കൃത്യമായി വീടുകളില്‍ കിറ്റുകളായി എത്തിക്കാന്‍ സന്നദ്ധ സേവകരെയാണ് ആവശ്യം. അതിനു മുമ്പ് കഴിക്കാന്‍ സാധിക്കുന്ന ഭക്ഷണവും കിറ്റുകളായി എത്തിക്കാന്‍ സാധിക്കണം. സര്‍ക്കാറിന് എല്ലായിടത്തും ഇത് എത്തിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഇവിടെയാണ് സന്നദ്ധ പ്രവര്‍ത്തകരുടെ ആവശ്യം. 

അതേപോലെ വീടുകളിലേക്ക് തിരിച്ചു പോകാന്‍ സാധിക്കുന്നവര്‍ക്ക് ആദ്യം ചെയ്യേണ്ടത് വൈദ്യുതി , പാചകവാതക കണക്ഷന്‍ എന്നിവ പുനസ്ഥാപിക്കുക എന്നതാണ്. എന്നാല്‍ മാത്രമേ അവര്‍ക്ക് ഭക്ഷണ പാകം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യമാണ് ഞാന്‍ പറ‍ഞ്ഞത്. കേരളത്തിന് പരമാവധി സഹായം ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലിയില്‍ നിന്ന് കുടിവെള്ള ടാങ്കുകളില്‍ എത്തിക്കാനുള്ള ശ്രമമുണ്ടായിരുന്നു. അതിന്‍റെ ആവശ്യം ഇപ്പോള്‍ കേരളത്തിനില്ല. അത്തരത്തില്‍ കൃത്യമായ ആസൂത്രണമില്ലാതെ ലഭിക്കുന്ന സഹായങ്ങള്‍ നമുക്ക് ഉപകരിക്കില്ല. അതുപോലെ പഴകിയ വസ്ത്രങ്ങള്‍ നമുക്ക് ആവശ്യമില്ല.  പുതിയ വസ്ത്രങ്ങള്‍ മാത്രമാണ് നമുക്ക് വേണ്ടത്. ഇത്തരത്തില്‍ പഴയ വസ്ത്രങ്ങളടക്കമുള്ളവ കേരളത്തിലേക്ക് തള്ളുന്ന അവസ്ഥ വരരുത് എന്ന് കരുതിയാണ് ഇത്തരം കാര്യങ്ങള്‍ ഞാന്‍ അന്ന് പറഞ്ഞത്. അത് മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.

കേരള സര്‍ക്കാര്‍ പ്രവര്‍ത്തനം പ്രശംസനീയം

ഇത്രയും വലിയ പ്രളയമുണ്ടായിട്ടും നാശവും മരണവും കുറയ്ക്കാന്‍ സാധിച്ചത് സംസ്ഥാന സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. അവിശ്വസനീയമായ പ്രവര്‍ത്തനമാണ് കേന്ദ്രവും കേരളവും കൈകോര്‍ത്ത് ചെയ്തത്. ഇത് താന്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്. ആര്‍മിയും നേവിയുമടക്കം കേന്ദ്രസൈനകള്‍ അഹോരാത്രം പ്രവര്‍ത്തിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തി. അതേപോലെ തന്നെ കേരള പൊലീസും ഫയര്‍ഫോഴ്സും റവന്യു സംവിധാനങ്ങളുമടക്കം ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍റെ പാര്‍ട്ടിയല്ല എന്നുള്ളതുകൊണ്ട് പ്രവര്‍ത്തനങ്ങളെ നിഷേധിക്കാനാവില്ല. ഓരോ ക്യാമ്പുകളും കാണുമ്പോള്‍ എന്താണ് ആവശ്യങ്ങളെന്നും നാം മനസിലാക്കുകയാണ്. അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങളും പ്രത്യേകം ശ്രദ്ധയിലെടുത്താണ് കാര്യങ്ങള്‍ പറയുന്നത്. അതിനനുസരിച്ചാണ് ആവശ്യങ്ങളുന്നയിക്കുന്നതും. ഇത് വിവാദങ്ങള്‍ക്കുള്ള സമയമല്ലെന്നാണ് ഞാന്‍ കരുതുന്നത്. കേരളം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. യുഎഇ സഹായം സംബന്ധിച്ച കാര്യത്തില്‍ വിദേശകാര്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവുമാണ് അഭിപ്രായം പറയേണ്ടത്. അത്തരം കാര്യങ്ങളില്‍ തനിക്ക് അഭിപ്രായമില്ല. കേരളം അതിജീവിക്കുമെന്ന് എനിക്കുറപ്പുണ്ട് കഴിയുന്നതെല്ലാ ചെയ്യുന്നുണ്ട്. ഇനിയും അത് തുടരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത