
തിരുവനന്തപുരം: നവകേരള നിർമ്മാണത്തിന് നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രിക്ക് വിദഗ്ധരുടെ കത്ത്. നെൽവയൽ തണ്ണീർതട നിയമത്തിലെ പുതിയ ഭേദഗതികൾ പിൻവലിക്കുക, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്.
കേരള പരിസ്ഥിതി സംരക്ഷണ സമിതി നടത്തിയ പഠനത്തിലെ, പ്രധാന കണ്ടെത്തലുകളാണ് മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്. പ്രളയക്കെടുതിയിൽ നിറഞ്ഞൊഴുകിയ ഡാമുകളുടെ മാനേജ്മെന്‍റിന് വ്യക്തമായ പദ്ധതി വേണം. പുഴകളുടെയും നദികളുടെയും, വെള്ളപ്പൊക്ക മേഖലകൾ അടയാളപ്പെടുത്തണം.
അവിടങ്ങളിൽ നിർമ്മാണ പ്രവൃത്തികൾക്ക്, അനുമതി നൽകരുത്. പ്രളയബാധിത മേഖലകളിലെ പുനരധിവാസത്തതിന്, വ്യക്തമായ മാനദണ്ഡം വേണം. കാലാവസ്ഥാ നിരീക്ഷണം കാര്യക്ഷമമാക്കാൻ, ഉന്നതനിലവാരത്തിലുള്ള പഠനകേന്ദ്രം ആവശ്യമാണ്.
ദുരന്തനിവാരണ രീതികൾ ആധുനികവത്കരിക്കണം. വയനാട്, ഇടുക്കി ജില്ലകളിലെ, മണ്ണിന്‍റെ ഘടനയിൽ മാറ്റമുണ്ടായെന്ന് പഠനത്തിൽ വ്യക്തമായി. ഇവിടങ്ങളിൽ ബഹുനില കെട്ടിടങ്ങൾക്ക് നിർമ്മാണാനുമതി നൽകരുത്. പശ്ചിമഘട്ടത്തിലെ ക്വാറികളുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നും വിദഗ്ധർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam