ഒബാമയുടേയും ഹിലരിയുടേയും ഓഫീസില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി

By Web TeamFirst Published Oct 24, 2018, 7:37 PM IST
Highlights

തപാല്‍ മാര്‍ഗ്ഗമാണ് സ്ഫോടക വസ്തുകള്‍ എത്തിയത്. 

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡ‍ന്‍റ് ബരാക് ഒബാമ, മുന്‍വിദേശകാര്യസെക്രട്ടറിയും പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹിലരി ക്ലിന്‍റണ്‍ എന്നിവരുടെ ഓഫീസുകളില്‍ നിന്നും സ്ഫോടക വസ്തുകള്‍ കണ്ടെത്തി. തപാല്‍ മാര്‍ഗ്ഗം എത്തിയ സ്ഫോടക വസ്തുകളാണ് കണ്ടെത്തിയത്. കോടീശ്വരനായ ജോര്‍ജ്ജ് സൊറോസിന്‍റെ വസതിയിലേക്ക് രണ്ട് ദിവസം മുന്‍പ് എത്തിയതിന് സമാനമായ സ്ഫോടക വസ്തുകള്‍ക്ക് സമാനമാണ് ഒബാമയുടേയും ഹിലാരിയുടേയും വീട്ടില്‍ നിന്നും കണ്ടെത്തിയത് എന്നാണ് സൂചന. 

അമേരിക്കന്‍ ചാരസംഘടനകളുടെ സംരക്ഷണയിലുള്ള ഹിലരിയുടേയും ഒബാമയുടേയും വസതികളും ഓഫീസുകളിലും കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സന്ദര്‍ശകരെ കൂടാതെ ഇവിടേക്ക് കൊണ്ടു വരുന്ന തപാല്‍ ഉരുപ്പടികള്‍ ഉള്‍പ്പടെയുള്ള വസ്തുകളും സൂഷ്മ പരിശോധനയ്കക് വിധേയമാക്കാറുണ്ട്. ഇത്തരമൊരു പരിശോധനയിലാണ് സ്ഫോടക വസ്തുകള്‍ കണ്ടെത്തിയത്. ഹിലരി ക്ലിന്‍റണിന്‍റെ വസതിയിലും ഓഫീസിലും മുന്‍പ്രസിഡന്‍റ് കൂടിയായ ബില്‍ ക്ലിന്‍റണും ഉണ്ടാവാറുണ്ട് എന്നതിനാല്‍ വലിയ ഗൗരവത്തോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യം കാണുന്നത്. 

click me!