പുതിയ ബന്ധുവീട്‌ സ്വന്തമാക്കാം; പ്രളയ ബാധിതർക്ക് താങ്ങായി പുത്തൻ പദ്ധതി

Published : Aug 22, 2018, 11:23 PM ISTUpdated : Sep 10, 2018, 04:52 AM IST
പുതിയ ബന്ധുവീട്‌ സ്വന്തമാക്കാം; പ്രളയ ബാധിതർക്ക് താങ്ങായി പുത്തൻ പദ്ധതി

Synopsis

ബന്ധുക്കളെ വേണോ എന്ന തലക്കെട്ടിലുള്ള അദേഹത്തിന്റെ പോസ്റ്റിലാണ് ഈകാര്യം വ്യക്തമാകുന്നത്. പ്രളയം തകർത്തെറിഞ്ഞ കുടുംബങ്ങളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനും അവരെ കരുതലോടെ സംരക്ഷിക്കുന്നതിനുമായി അവരെ ബന്ധുക്കളായി ഏറ്റെടുക്കാന്‍ സംവിധാനമൊരുക്കുന്നതാണ് പദ്ധതി. 

പ്രളയത്തില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ വിവിധ പദ്ധതികളാണ് സർക്കാരും ഭരണസംവിധാനങ്ങളും ഒരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുത്തൻ പദ്ധതിക്ക് തുടക്കമിട്ടതായി ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് നായർ അറിയിച്ചു. ബന്ധുക്കളെ വേണോ എന്ന തലക്കെട്ടിലുള്ള അദേഹത്തിന്റെ പോസ്റ്റിലാണ് ഈകാര്യം വ്യക്തമാകുന്നത്. പ്രളയം തകർത്തെറിഞ്ഞ കുടുംബങ്ങളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനും അവരെ കരുതലോടെ സംരക്ഷിക്കുന്നതിനുമായി അവരെ ബന്ധുക്കളായി ഏറ്റെടുക്കാന്‍ സംവിധാനമൊരുക്കുന്നതാണ് പദ്ധതി. 
 
പോസ്റ്റിന്റെ പൂർണ്ണരൂപം:

ബന്ധുക്കളെ വേണോ? 

നമ്മൾ ജനിക്കുന്ന കുടുംബമോ ബന്ധുക്കളെയോ തീരുമാനിക്കാൻ നമുക്ക് പറ്റില്ല. എന്നാൽ, നിങ്ങളുടെതായി, പുതിയതായി ഒരു ബന്ധുഗൃഹം തിരഞ്ഞെടുക്കാൻ ഈ പ്രോജക്ട് നിങ്ങൾക്ക്‌ ഒരവസരം തരും. 

പ്രളയം തകർത്തെറിഞ്ഞ കുടുംബങ്ങൾ നിരവധിയുണ്ട് കേരളത്തിൽ. അവർ സാധാരണ ജീവിതത്തിലേക്ക് വരണമെങ്കിൽ ദീർഘകാലത്തെ പ്രവർത്തനം ആവശ്യമാണ് . അത്തരത്തിലുള്ള ഒരു കുടുംബത്തെ കേരളത്തിലെ ഏത് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കാം. അവർക്ക് നിങ്ങളേം ഇഷ്ടപ്പെടണം കേട്ടോ! ഗൾഫിലോ അമേരിക്കയിലോ ഒരു ബന്ധു ഉള്ളത്‌ നല്ലതാ... പ്രവാസിബന്ധുക്കൾ ഇതിലേ... 

നിങ്ങളുടെ സാമൂഹിക സാംസ്കാരിക ജാതി മത ഐഡന്റികൾക്ക്‌ പുറത്ത് നിന്നു ഒരു ബന്ധുവിനെ തിരഞ്ഞെടുക്കുന്നതാണ്‌ ഹീറോയിസം. അതിന്‌ നമ്മുടെ വൊളന്റിയർമാർ സഹായിക്കും. നിങ്ങളുടെ ബന്ധുക്കളെ വീണ്ടും സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങാൻ സഹായിക്കാം. അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ പലരീതിയിലുള്ള ഹ്രസ്വ/ദീർഘ കാലമായ പ്രവർത്തനം ആവശ്യമായി വരും.

ഒരു കുടുംബത്തെ സഹായിക്കാൻ താൽപര്യം ഉള്ളവർക്ക് താഴത്തെ website സന്ദർശിക്കാം. അവിടെ ചെയ്യാൻ പലതും ഉണ്ട്‌.  "EXTEND YOUR FAMILY/ ബന്ധു ആവാം" നോക്കൂ. ക്ലിക്‌ ചെയ്യൂ. നിങ്ങൾക്ക്‌ ഒരു പുതിയ ബന്ധുവീട്‌ സ്വന്തമാക്കാം. http://compassionatekeralam.com/

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ