റാഗിങിന് ഇരയായി ആശുപത്രിയില്‍ കഴിയുന്ന  അശ്വതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

By Web DeskFirst Published Jun 29, 2016, 10:44 AM IST
Highlights

കോഴിക്കോട്: റാഗിങിന് ഇരയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അന്നനാളത്തിനേറ്റ പൊള്ളല്‍ ഭേദമായതിനാല്‍ പെണ്‍കുട്ടി ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിച്ചുതുടങ്ങി. കേസന്വേഷണത്തിനായി കേരളത്തിലെത്തിയ കര്‍ണാടക പൊലീസ് സംഘം രാവിലെ തിരിച്ച് പോയി.

റാംഗിങ്ങിനിടെ ആസിഡ് കലര്‍ന്ന ഫിനോയില്‍ ശരീരത്തിലെത്തിയതിനാല്‍ അന്നനാളം പൊള്ളി ഒട്ടിച്ചേര്‍ന്ന നിലയിലാണ് അശ്വതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നനാളം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്റെ ഭാഗമായായിയിരുന്നു അശ്വതിക്ക് എന്‍ഡോസ്‌കോപ്പി നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അന്നനാളത്തിലെ പഴുപ്പ് ഉണങ്ങിയിട്ടുണ്ടെന്നും, എന്‍ഡോസ്‌ക്കോപ്പി നടത്തേണ്ട ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇനി അശ്വതിക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണ കഴിച്ച് തുടങ്ങാം. അശ്വതിക്ക് ഇടക്ക് പനി ബാധിച്ചതിനാല്‍ ഇപ്പോള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ വിദ്ഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് . കേസ് അന്വേഷണത്തിനായി തിങ്കളാഴ്ച കേരളത്തിലെത്തിയ കല്‍ബര്‍ഗി ഡിവൈഎസ്പി ഝാന്‍വിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരികെ പോയി. അശ്വതിയെ റാഗ് ചെയ്ത കേസില്‍ പ്രതിയായ സീനിയര്‍ കോട്ടയം സ്വദേശിയായ ശില്‍പ ജോസിനായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.

click me!